കുവൈത്തിലെ വോൾസെയിൽ രംഗത്തെ പ്രമുഖരായ സാഫ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഷുവൈഖിൽ തുറന്നു; റീട്ടെയ്ൽ ഉപഭോക്താക്കൾക്കും ഇനി വിലക്കുറവ് !

New Update
18ab39a6-9cbf-4580-ab5d-39f8e62d66b2

ഷുവൈഖ്: കുവൈത്തിലെ പ്രമുഖ ഹോൾസെയിൽ കമ്പനിയായ സാഫ് ഗ്രൂപ്പ് തങ്ങളുടെ പുതിയ ഷോറൂം ഷുവൈഖിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. ഷുവൈഖിലെ അൽഫഹം റൗണ്ടബൗട്ടിന് സമീപമാണ് വിശാലമായ ഷോറും പ്രവർത്തനമാരംഭിച്ചത്.

Advertisment

വോൾസെയിൽ രംഗത്ത് 17 വർഷത്തെ ശക്തമായ പാരമ്പര്യമുള്ള സാഫ് ഗ്രൂപ്പ്, തങ്ങളുടെ ഈ നേട്ടം ഇനി ഫാമിലി റീട്ടെയ്ൽ കസ്റ്റമർമാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഷോറൂം തുറന്നിരിക്കുന്നത്.

cca79cb9-ac45-4f34-af52-9966b59760eb

പുതിയ ഷോറൂമിന്റെ ഉദ്ഘാടനം ഹബീബ് കോയ തങ്ങൾ, അബൂസഊദ്, മറ്റ് ഡയറക്ടർമാരും  എന്നിവർ ചേർന്ന് നിർവഹിച്ചു പൗര പ്രമുഖരും അഭ്യൂദാകാംഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. 

റീട്ടെയ്ൽ രംഗത്തേക്കും സാഫ്

കുവൈത്തിന്റെ എല്ലാ ഭാഗങ്ങളിലും സാന്നിധ്യമറിയിച്ച്, രാജ്യത്തെ മുഴുവൻ സ്ഥലങ്ങളിലും ഡെലിവറി സംവിധാനമൊരുക്കി ഗ്രോസറികൾക്കും റെസ്റ്റോറന്റുകൾക്കും കഴിഞ്ഞ 17 വർഷമായി സാഫ് ഗ്രൂപ്പ് വലിയ പിന്തുണയാണ് നൽകുന്നത്. ഈ വിപുലമായ സേവനം ഇനി റീട്ടെയ്ൽ ഉപഭോക്താക്കളിലേക്കും എത്തുകയാണ്.

57232aaa-3722-4fd1-9d2c-e98a20533c19

മാനേജിങ് ഡയറക്ടർ ഉമറുൽ ഫാറൂഖ് പറഞ്ഞു പോലെ, "റീട്ടെയ്ൽ ഉപഭോക്താക്കൾക്കുകൂടെ വിലക്കുറവിൽ എല്ലാ സാധനങ്ങളും നൽകുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം." ഒരു വീട്ടിലേക്ക് വേണ്ട മുഴുവൻ ഭക്ഷണ സാധനങ്ങളും ഒരുക്കിക്കൊണ്ടാണ് പുതിയ ഔട്ട്ലെറ്റ് തുറന്നിരിക്കുന്നത്.

വിലക്കുറവിന്റെ രഹസ്യം

എക്സ്പ്രസ് ഫോർമാറ്റിൽ അവശ്യവസ്തുക്കൾ ഉപഭോക്താക്കളുടെ ഏറ്റവും അടുത്ത് ലഭ്യമാക്കാൻ സാഫ് ശ്രമിക്കുന്നുവെന്നും വിദേശ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് തന്നെ, ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിലക്കുറവിൽ എല്ലാവർക്കും നൽകാൻ കഴിയുന്നു എന്നതാണ് സാഫിന്റെ പ്രധാന പ്രത്യേകത.

f2e64cfb-21ce-4142-9f91-f45c73ce2d92

ഉന്നത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളും വീട്ടുസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭിക്കുന്നതോടൊപ്പം വേഗത്തിലുള്ള ഷോപ്പിംഗ് അനുഭവവുമാണ് സാഫ് വാഗ്ദാനം ചെയ്യുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. പുതിയ ഔട്ട്ലെറ്റ് പുലർച്ചെ 3 മണി മുതൽ രാത്രി 11 മണി വരെ ഉപഭോക്താക്കൾക്കായി പ്രവർത്തിക്കുമെന്ന് കൂട്ടി ചേർത്തു.

Advertisment