/sathyam/media/media_files/2025/11/19/3d789b49-3f32-451c-816e-9e8d54c8f6d2-2025-11-19-17-52-33.jpg)
കുവൈത്ത് സിറ്റി: മുസ്ലിം ലീഗ് കാസർഗോഡ് ജില്ലാ പ്രവർത്തക സമിതി അംഗവും, കേരളാ ഹയർ സെക്കന്ററി ടീച്ചേഴ്സ് യൂണിയൻ (KHSTU) മുൻ സംസ്ഥാന ട്രഷററുമായിരുന്ന അത്താഉള്ള മാസ്റ്റർക്ക് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി സ്വീകരണം നൽകി.
ഹൃസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ അദ്ദേഹത്തിന് ഫർവ്വാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചാണ് ഉജ്ജ്വല സ്വീകരണം ഒരുക്കിയത്. കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്‌ഹൂർ തങ്ങൾ പരിപാടി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷത വഹിച്ചു.
കെഎംസിസി എന്ന ആശയത്തിന് തുടക്കമിട്ട കുവൈത്ത് പ്രവാസ ഭൂമികയിൽ, സമാനതകളില്ലാത്ത കാരുണ്യ പ്രവർത്തനത്തിന്റെ അവസാന വാക്കാണ് കുവൈത്ത് കെഎംസിസിയെന്നും, സന്ദർഭോചിതമായി SIR ഹെൽപ്പ് ഡസ്‌ക്ക് സജ്ജീകരിച്ച് നടത്തുന്ന സേവന പ്രവർത്തനങ്ങൾ അഭിന്ദനാർഹമാണെന്നും അത്താഉള്ള മാസ്റ്റർ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ഉപദേശക സമിതി അംഗം സിദ്ധീഖ് വലിയകത്ത്, ജില്ലാ ട്രഷറർ കുത്തുബുദ്ദീൻ ബെൽക്കാട്, തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഹക്കീം അൽ ഹസനി പെരുമ്പട്ട, ബഷീർ ഉദിനൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
അത്താഉള്ള മാസ്റ്റർക്കുള്ള ജില്ലാ കമ്മിറ്റിയുടെ മൊമെന്റോ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങളും ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂരും ചേർന്ന് കൈമാറി. തൃക്കരിപ്പൂർ മണ്ഡലത്തിന്റെ ആദര സൂചകമായി മണ്ഡലം ട്രഷറർ അമീർ കമ്മാടം അദ്ദേഹത്തെ ഷാൾ അണിയിച്ചു.
സംസ്ഥാന കെഎംസിസി ഭാരവാഹികളായ എം.ആർ.നാസർ, ഫാറൂഖ് ഹമദാനി, ഷാഹുൽ ബേപ്പൂർ, കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് കബീർ തളങ്കര, സെക്രട്ടറിമാരായ ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട്, സി.പി. അഷ്‌റഫ്, വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളായ അസീസ് തിക്കോടി, അജ്മൽ വേങ്ങര,
ഗഫൂർ അത്തോളി, ഇസ്മായിൽ സൺഷൈൻ, അസീസ് തളങ്കര, നിസാർ മയ്യള, ഉമ്മർ ഉപ്പള, നവാസ് പള്ളിക്കാൽ, മുഹമ്മദലി ബദരിയ, കെ.കെ.അബ്ദുല്ലത്തീഫ് മൗലവി, സലാം നന്തി, എഞ്ചിനീയർ യാസർ, റഷീദ് ഉള്ള്യേരി, അഷ്‌റഫ് പി.പി., സജ്ജാദ്, മഷ്ഹൂദ്, മൻസൂർ, ജാഫർ പി.പി.സി. തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.
കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, സെക്രട്ടറി റഫീഖ് ഒളവറ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us