കുവൈറ്റ് സിറ്റി: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സമഭാവനയുടെയും പ്രതീകമായ ഓണവും പരസ്‌പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും പര്യായമായ ഈദും ഒന്നിച്ചാഘോഷിച്ചുകൊണ്ട് 'കല(ആർട്ട്) കുവൈറ്റ്' സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു.
/sathyam/media/media_files/r3zh0dwXMhEVN4fe4AyL.jpg)
സെപ്റ്റംബർ 15-ന് വെള്ളിയാഴ്ച അബ്ബാസിയ ഇമ്പീരിയൽ ഹാളിൽ സംഘടിപ്പിച്ച ഓണം-ഈദ് ആഘോഷം കുവൈറ്റ് സംരംഭകൻ സുധീർ ബാബു ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ജെയ്സൺ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാഗേഷ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ശിവകുമാർ നന്ദിയും പറഞ്ഞു.
/sathyam/media/media_files/DkWglg3kEBTsfGGrwPpi.jpg)
ജീവകാരുണ്യ പ്രവർത്തകൻ സലിം കൊമ്മേരി, മീഡിയ സെക്രട്ടറി മുകേഷ് എന്നിവർ ആശംസ പറഞ്ഞു. പ്രോഗ്രാം ജനറൽ കൺവീനർ ജോണി, എക്സിക്യൂട്ടീവ് അംഗം ജ്യോതി ശിവകുമാർ, അമ്പിളി രാഗേഷ്, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകരായ ഹമീദ് കേളോത്, ബഷീർ ബാത്ത, ബാബുജി ബത്തേരി, നജീബ്, ബിജു സ്റ്റീഫൻ, രാജഗോപാൽ എന്നിവരും ഉത്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
/sathyam/media/media_files/dDElpmmtGEVMvgKm9CNl.jpg)
കുവൈറ്റിലെ കലാ പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗാനമേളയും ഉണ്ടായിരുന്നു. കലാ പരിപാടികൾക്ക് അനീച്ച ഷൈജിത്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.