കുവൈത്തിൽ പ്രധാന പാതയായ അറേബ്യൻ ഗൾഫ് സ്ട്രീറ്റ് റോഡിൽ ഗതാഗത നിയന്ത്രണം

New Update
817a7b57-68c1-4815-8b84-e3da05fc2afc

കുവൈറ്റ് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഒരു ലെയിൻ അടച്ചു ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (General Directorate of Traffic) അറിയിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇടത് ലെയിൻ എഞ്ചിനിയർ സൗസൈറ്റി മുതൽ രണ്ടാം നമ്പർ റോഡ് വരെയാണ് അടച്ചതു (Left Lane).

Advertisment

ഇന്ന് 2025 നവംബർ 16, ഞായറാഴ്ച മുതലാണ് നിയന്ത്രണം. പതിവായുള്ള റോഡ് മെയിന്റനൻസ് (അറ്റകുറ്റപ്പണി) പ്രവർത്തനങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നത് വരെ ലെയിൻ അടച്ചിടുമെന്നും വാഹനമോടിക്കുന്നവർ പ്രത്യേക ശ്രദ്ധയോടെ സഞ്ചരിക്കണംമെന്നും ട്രാഫിക് നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും യാത്ര പുറപ്പെടുന്നതിന് മുമ്പ് നിങ്ങളുടെ റൂട്ടുകൾ ആസൂത്രണം ചെയ്യുക.

ഗതാഗതം സുഗമവും സുരക്ഷിതവുമാക്കാൻ വേണ്ടിയാണ് ഈ നടപടിയെന്ന് ഡയറക്ടറേറ്റ് അറിയിച്ചു.

Advertisment