/sathyam/media/media_files/2025/11/23/d588429b-8107-41bc-8e05-dee5e4acd381-2025-11-23-21-22-25.jpg)
കുവൈത്ത് സിറ്റി: കെ.ഡി.എൻ.എ ഷിഫാ അൽ ജസീറ മലബാർ മഹോത്സവം "കോഴിക്കോട്ടങ്ങാടി" (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗൗണ്ടിൽ) ഫെബ്രുവരി 13 വെള്ളിയാഴ്ച പ്രശസ്ത നടൻ ഹരീഷ് പേരടി ഉത്ഘാടനം ചെയ്യും.
മലബാർ മഹോത്സവത്തിന്റെ വിജയത്തിനായി കോർ കമ്മറ്റിയും വിപുലമായ സ്വാഗത സംഘവും രൂപീകരിച്ചു അബ്ബസിയ നൈസ് ഫ്രഷ് റെസ്റ്റാറന്റിൽ വെച്ച് ചേർന്ന യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ചു.
സന്തോഷ് പുനത്തിൽ, കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ഇലിയാസ് തോട്ടത്തിൽ, ബഷീർ ബാത്ത, ശ്യാം പ്രസാദ്, മൻസൂർ ആലക്കൽ, അസീസ് തിക്കോടി, ഫിറോസ് നാലകത്ത് എന്നിവർ കോർ കമ്മറ്റി അംഗങ്ങളായും, സുൽഫിക്കർ മുതിര പറമ്പത്ത്, പ്രത്യുപ്നൻ, അനു സുൽഫി, ഷൌക്കത്ത് അലി, വിനയൻ,
സജിത നസീർ, (സാമ്പത്തികം) അബ്ദുറഹ്മാൻ എം.പി, തുളസീധരൻ തോട്ടക്കര, ഷാജഹാൻ താഴത്തെ കളത്തിൽ, അഷറഫ്, ഹമീദ് പാലേരി, പ്രജിത് പ്രേം, ജയലളിത കൃഷ്ണൻ, രജിത തുളസി,സൗദ ഇബ്രാഹിം, ദില്ലാറ ധർമരാജ്, റമി ജമാൽ, സ്വപ്ന സന്തോഷ്, സ്വാതി (പ്രവേശന കൂപ്പൺ) ലീന റഹ്‌മാൻ, സന്ധ്യ ഷിജിത്, രാമചന്ദ്രൻ പെരിങ്ങൊളം, സമീർ വെള്ളയിൽ,
/filters:format(webp)/sathyam/media/media_files/2025/11/23/ba62ace8-f81a-4a68-870a-094b1fdd5b30-2025-11-23-21-22-53.jpg)
ചിന്നു സത്യൻ, ഷെബിൻ പട്ടേരി, റാഫി കല്ലായ് (പ്രോഗ്രാം) പ്രജു ടി.എം, ലസിത ജയപ്രകാശ്, അഷീക ഫിറോസ്, ബാബു പൊയിൽ, രജീഷ് സ്രാങ്കിന്റകം, സകീന അഷ്‌റഫ്, ജുനൈത റൗഫ്, സതീഷ് (റിസപ്ഷൻ & വളണ്ടീയർ ) ഷിജിത്ത് ചിറക്കൽ, ഉബൈദ് ചക്കിട്ടക്കണ്ടി,
ഷമീർ പി.എസ്, ധർമരാജ്, ഷംസീർ വി.എ, റാഫിയ അനസ്, ഉമ്മർ എ.സി (ഹോസ്പിറ്റാലിറ്റി) ഹനീഫ കുറ്റിച്ചിറ, റൗഫ് പയ്യോളി, ജമാൽ, സമീർ കെ.ടി, ഷഫാന സമീർ, എ കെ ഷാഫി, അനുദീപ്, ബാബു പൊയിൽ (സ്റ്റേജ്, സൗണ്ട് & വെന്യു).
മലബാർ മഹോത്സവത്തോടനുബന്ധിച്ച് ചെറുകഥാ മത്സരവും മൈലാഞ്ചി മത്സരവും സംഘടിപ്പിക്കും. കുവൈത്തിലെ വിവിധ മഹോത്സവങ്ങൾക്ക് തുടക്കമിട്ട മലബാർ മഹോത്സവത്തിൽ നാട്ടില്നിന്നുള്ള നിരവധി കലാകാരൻമാർ പങ്കെടുക്കും. ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും പ്രത്യുപ്നൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us