കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ വിളവെടുപ്പ് ഉത്സവം നവംബർ 21ന്

New Update
17b58007-4eca-4ee6-9f3e-168d7ee186ce

കുവൈറ്റ് സിറ്റി: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ കുവൈറ്റ് സിറ്റി മാർത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിൽ 'കൊയ്ത്തുത്സവം' (വിളവെടുപ്പ് ഉത്സവം) 2025 നവംബർ 21 വെള്ളിയാഴ്ച  ജലീബ് അൽ ഷുയൂഖിലുള്ള ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് രാവിലെ 7:30 മുതൽ വൈകിട്ട് 7:00 വരെ നടക്കും
 
റൈറ്റ് റവ. ഡോ. യുവകിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പരിപാടിയുടെ മുഖ്യാതിഥി ആയിരിക്കും. റവ. ഡോ. യുവകിം മാർ കൂറിലോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന പ്രത്യേക സംഗീത പരിപാടികൾ അരങ്ങേറും. രഞ്ജിനി ജോസ്, ലിബിൻ സ്കറിയ, അനൂപ് കോവളം, സുധി കലാഭവൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

Advertisment

കായിക മത്സരങ്ങൾ, ഗെയിമുകൾ, സാംസ്കാരിക പരിപാടികൾ, ബിങ്കോ എന്നിവയും ഒരുക്കിയിട്ടുണ്ട്. തട്ടുകട, പൊതിച്ചോറ് തുടങ്ങിയ രുചികരമായ വിഭവങ്ങളോടുകൂടിയ ഫുഡ് ഫെസ്റ്റും ഉണ്ടാകും. മറ്റ് വിവിധ സ്റ്റാളുകളും മേളയുടെ ഭാഗമായി ഉണ്ടാകും. എല്ലാ വിശ്വാസികളെയും അഭ്യുദയകാംക്ഷികളെയും കൊയ്ത്തുത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Advertisment