കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്റർനെറ്റ് സേവനം തടസ്സപ്പെട്ടു. കുവൈത്തിലെ രാജ്യാന്തര കേബിൾ ശൃംഖലയും കേബിൾ ഓപ്പറേറ്റിങ് കമ്പനികളുടെ ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന രാജ്യാന്തര കേബിളിൽ ഉണ്ടായ തകരാറുകളാണ് ഇന്റർനെറ്റ് സേവനം തടസ്സപ്പെടാൻ കാരണമായത്.
കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിട്ര) ആണ് ഇക്കാര്യം അറിയിച്ചത്. തകരാറുകൾ പരിഹരിച്ച് സേവനം സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണെന്നും സിട്ര അധികൃതർ അറിയിച്ചു.