ഇൻഫോക്ക് അഹമ്മദി റീജിയണൽ കമ്മിറ്റിയുടെ 'കളേഴ്സ് ഓഫ് അഹമ്മദി-2025' ശ്രദ്ധേയമായി

New Update
c7486a93-18f8-4ec9-a80a-15ab704736b8

കുവൈറ്റ് സിറ്റി: ഇൻഫോക്ക് (INFOK - Indian Nurses Federation of Kuwait) അഹമ്മദി റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കളേഴ്സ് ഓഫ് അഹമ്മദി-2025' എന്ന പേരിൽ കലാപരിപാടികളും ആദരിക്കൽ ചടങ്ങുകളും സംഘടിപ്പിച്ചു. 

Advertisment

അൽ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കുവൈറ്റിലെ ഇന്ത്യൻ നഴ്സുമാരുടെയും കുട്ടികളുടെയും വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.

അഹമ്മദി റീജിയണൽ സെക്രട്ടറി നിഷ ജോബി സ്വാഗതം ആശംസിച്ച ചടങ്ങിൽ, റീജിയണൽ കൺവീനർ നിതീഷ് എം. തോമസ് അധ്യക്ഷത വഹിച്ചു. ഇൻഫോക്ക് പ്രസിഡന്റ് വിജേഷ് വേലായുധൻ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

7cccfe82-4441-446e-88f5-373bb54f7a07

വിളക്ക് തെളിയിക്കൽ ചടങ്ങിൽ ഇൻഫോക്ക് ഭാരവാഹികളായ പ്രസിഡന്റ് വിജേഷ് വേലായുധൻ, ട്രഷറർ മുഹമ്മദ് ഷാ, സെക്രട്ടറി ബിനു മോൾ ജോസഫ്, കോർ കമ്മിറ്റി മെമ്പർ ബിബിൻ ജോർജ്, റീജിയണൽ കൺവീനർ നിധീഷ് തോമസ്, റീജിയണൽ സെക്രട്ടറി നിഷ ജോബി, റീജിയണൽ ട്രഷറർ ഷിബിൻ സ്കറിയ, ജോയിന്റ് കൺവീനർ ജിഷ പി. കെ., ജോയിന്റ് ട്രഷറർ സൗമിനി, പ്രോഗ്രാം കൺവീനർ രാഹുൽ രാജ് എന്നിവർ പങ്കെടുത്തു.

ഇൻഫോക്ക് ജോയിന്റ് സെക്രട്ടറി ബിനു ജോസഫ്, കോർ കമ്മിറ്റി മെമ്പർ ബിബിൻ ജോർജ്, റീജിയണൽ ട്രഷറർ ഷിബിൻ സ്കറിയ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

പ്രത്യേക പുരസ്കാരങ്ങൾ:
 
* കുവൈറ്റിലെ ആതുര ശുശ്രൂഷാ രംഗത്ത് 30 വർഷത്തിലധികമായി സേവനം ചെയ്ത 15 ഇന്ത്യൻ നഴ്സുമാരെ ചടങ്ങിൽ ആദരിച്ചു.

 * അടിയന്തരഘട്ടത്തിൽ സമയോചിതമായി ഇടപെട്ട് ജീവൻ രക്ഷിച്ച ഇസ്മയിൽ കോട്ടിള വളപ്പിൽ, അൽ അദാൻ ഹോസ്പിറ്റലിലെ സ്റ്റാഫ് അനുജ വിത്സൻ എന്നിവരെ പ്രത്യേകം പുരസ്കാരം നൽകി അനുമോദിച്ചു.
 
* നഴ്സിങ് ജോലിയോടൊപ്പം സിനിമ സംവിധാനവും സംഗീതസംവിധാനവും കൊണ്ടുപോകുന്ന ഡാർവിൻ പിറവത്തിന് പ്രത്യേക അനുമോദനം നൽകി.

83f32693-eb7e-4504-b04f-4f1a990a52fa

പ്രോഗ്രാം കൺവീനർ രാഹുൽ രാജിന്റെ നന്ദി പ്രസംഗത്തോടെ ഉത്ഘാടന ചടങ്ങുകൾ സമാപിച്ചു. തുടർന്ന് നഴ്സുമാരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഗോഡ്വിൻ, രമ്യ അതിഥി, എവിലിൻ എന്നിവർ നടത്തിയ അവതരണം ഏറെ ശ്രദ്ധ നേടി. റാഷി, സുനീർ, സുനി എന്നിവരുടെ നേതൃത്വത്തിൽ നടന്ന സംഗീത നിശയോടെ പരിപാടികൾ സമാപിച്ചു.

അഭിലാഷ്, അശ്വതി, ചെറിൽ, ചിഞ്ചു, ഷീന ദിനേശ്, ഗീതു, റോണി, റിനെക്സ്, ജോയ്സി, ജോളി, ജ്യോതി, ലിയോ മജോ, നിക്സി, സോബിൻ എന്നിവരടങ്ങിയ പ്രോഗ്രാം കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Advertisment