New Update
/sathyam/media/media_files/2025/11/20/7640827d-291a-4f93-8348-d692a4d33a30-2025-11-20-16-35-37.jpg)
കുവൈറ്റ് സിറ്റി: അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ ഇന്ന് (നവംബർ 20) മുതൽ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Advertisment
നിയന്ത്രണം ഇങ്ങനെ:
സമയം: 2025 നവംബർ 20 വ്യാഴാഴ്ച (ഇന്ന്) മുതൽ നവംബർ 23 ഞായറാഴ്ച രാവിലെ 6:00 മണി വരെ.
സ്ഥലം: രണ്ടാം റിംഗ് റോഡ് (Second Ring Road) ഇന്റർസെക്ഷൻ മുതൽ എൻജിനീയേഴ്സ് സൊസൈറ്റി (Engineers Society) ഇന്റർസെക്ഷൻ വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചിടും.
റോഡിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. യാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us