കുവൈത്ത് പ്രവാസിയായ ബിനീഷ് ചെറായിയുടെ നോവൽ “ദ മാജിക്കൽ ഫിംഗേഴ്സ്” പുറത്തിറങ്ങി

New Update
cfc1da9c-bcdb-4919-bef6-98a601c94b08

കുവൈത്ത്: ഐവറി ബുക്സ് പ്രസിദ്ധീകരിച്ച കുവൈത്ത് പ്രവാസി എഴുത്തുകാരൻ ബിനീഷ് ചെറായിയുടെ പുതിയ നോവൽ “ദ മാജിക്കൽ ഫിംഗേഴ്സ്” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച്‌ പ്രകാശനം ചെയ്തു.

Advertisment

പ്രകാശനച്ചടങ്ങ് അജിത് വള്ളോലിയുടെ പുസ്തകപരിചയത്തോടെ ആരംഭിച്ചു. തുടർന്ന് പ്രസിദ്ധ മലയാള സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ നോവലിന്റെ ഔപചാരിക പ്രകാശനകർമ്മം നിർവഹിച്ചു. ആദ്യപ്രതി പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ കെ. ഗോപിനാഥൻ ഏറ്റുവാങ്ങി.

"ദ മാജിക്കൽ ഫിംഗേഴ്സ്”  ചാരപ്രവർത്തന പശ്ചാത്തലത്തിൽ രചിക്കപ്പെട്ട കൃതിയാണ്‌. അപസർപ്പക ശ്രേണിയിൽ വരുന്ന നോവൽ കാലിക പ്രാധാന്യമുള്ള വിഷയങ്ങൾക്കൊപ്പം, യാത്ര, പ്രണയം, യുദ്ധം, ഭീകരവാദം, തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു.

പ്രകാശനവേദിയിൽ കുവൈത്തിലെ കല സംസ്കാരിക –മാധ്യമരംഗത്തെ മലയാളികളുടെ സജീവ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി.

Advertisment