എം.ആർ.എ ട്രേഡ്മാർക്ക് മുന്നറിയിപ്പ്: കുവൈറ്റിൽ അനധികൃത ഉപയോഗത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി എം.ആർ.എ ഗ്രൂപ്പ്‌

New Update
TRADE MARK

കുവൈറ്റ് സിറ്റി: കേരളത്തിലും ജിസിസി യിലും പ്രമുഖ സ്ഥാപനമായ എം.ആർ.എ ബേക്കറി, റെസ്റ്റോറന്റ്, സ്വീറ്റ്‌സ് തങ്ങളുടെ ട്രേഡ്മാർക്ക് അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കുവൈറ്റിൽ നിയമനടപടിക്ക് ഒരുങ്ങുന്നു. മണ്ണിൽ  രായറോത്ത് ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് (ഇന്ത്യ) ആണ് "എം.ആർ.എ" എന്ന ബ്രാൻഡിന്റെ രജിസ്റ്റേർഡ് ഉടമകൾ.

Advertisment

കുവൈറ്റിൽ എം.ആർ.എ എന്ന പേരിലോ, ആശയക്കുഴപ്പമുണ്ടാക്കുന്ന പേരുകളിലോ ചില സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കമ്പനിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിലവിൽ എം.ആർ.എക്ക് കുവൈറ്റിൽ ഔദ്യോഗികമായി തുറന്നതോ, ലൈസൻസ് നൽകിയതോ ആയ ഒരു റെസ്റ്റോറന്റോ ഔട്ട്‌ലെറ്റോ ഇല്ലഎന്നും അവർ വ്യക്തമാക്കി.

4cd6f684-58c2-4d67-8c7a-ca7afaa8fb3d

ട്രേഡ്മാർക്കിന്റെ അനധികൃത ഉപയോഗം നിയമലംഘനമായി കണക്കാക്കുകയും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ നടപടിക്കെതിരെ കടുത്ത സിവിൽ, ക്രിമിനൽ നിയമനടപടികൾ സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. ഗ്ലോബൽ ട്രേഡ്മാർക്ക് & ഐപി അറ്റോർണീസ് ആയ ലീഗൽ പാർട്ണേഴ്സ് വഴിയാണ് നിയമ നടപപടിക്കൊരുങ്ങുന്നത്.

Advertisment