കനത്ത മൂടൽമഞ്ഞ്. വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാന യാത്രാ വിവരങ്ങളിൽ വരുന്ന മാറ്റങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി യാത്രക്കാരെ അറിയിക്കുമെന്ന് അധികൃതർ

കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്താവളത്തിലെ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതാണ് ലാൻഡിംഗ് അസാധ്യമാക്കിയത്

New Update
Flight-1761135166153-f11e2745-3fd1-417f-bea2-7b7a6e01b691-900x540

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു.

Advertisment

എയർപോർട്ടിൽ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങളെ സമീപ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിട്ടതായി കുവൈത്തിലെ സിവിൽ ഏവിയേഷൻ പബ്ലിക് അതോറിറ്റി (PACA) വ്യാഴാഴ്ച അറിയിച്ചു.

കനത്ത മൂടൽമഞ്ഞ് കാരണം വിമാനത്താവളത്തിലെ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞതാണ് ലാൻഡിംഗ് അസാധ്യമാക്കിയത്. സുരക്ഷിതമായ വിമാനമിറക്കലിനും ടേക്ക് ഓഫിനും ഇത് തടസ്സമുണ്ടാക്കി.

കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നും അതോറിറ്റി വ്യക്തമാക്കി.

വിമാന യാത്രാ വിവരങ്ങളിൽ വരുന്ന മാറ്റങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി യാത്രക്കാരെ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

Advertisment