വിശുദ്ധ റമളാൻ കലണ്ടർ ഐ.ഐ.സി പുറത്തിറക്കി

New Update
Holy Ramadan Calendar

കുവൈത്ത് സിറ്റി : മാർച്ച് ഒന്നിന് ആരംഭിക്കുന്ന വിശുദ്ധ റമളാൻ മാസത്തിലെ അഞ്ച് നേരത്തെ നമസ്കാര സമയത്തിൻറെ കലണ്ടർ  ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി പുറത്തിറക്കി. 

Advertisment

കലണ്ടർ പ്രകാശനം ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം മങ്കഫ് യൂണിറ്റ് പ്രസിഡൻറ് റമീൽ തലക്കുളത്തൂരിന് നൽകി നിർവ്വഹിച്ചു. കലണ്ടറിൽ ചെറിയ പ്രാർത്ഥനകൾ, ചെറിയ പെരുന്നാൾ നമസ്കാര സമയം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കലണ്ടർ ഐ.ഐ.സി ശാഖ കമ്മിറ്റികളുടെ കീഴിൽ പള്ളികളിൽ വിതരണം ചെയ്തു വരുന്നു.  

 ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, ട്രഷറർ അനസ് മുഹമ്മദ്, കേന്ദ്ര സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് പേക്കാടൻ, സഅദ് പുളിക്കൽ, അയ്യൂബ് ഖാൻ, ഇബ്രാഹിം കൂളിമുട്ടം, മുർഷിദ് അരീക്കാട്, നബീൽ ഫാറോഖ്, നാസിർ മുട്ടിൽ, ഷാനിബ് പേരാമ്പ്ര, ടി.എം അബ്ദുറഷീദ്, മുഹമ്മദ് ആമിർ എന്നിവർ പങ്കെടുത്തു.

Advertisment