വയനാട് ദുരന്തത്തില്‍ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ അനുശോചിച്ചു

കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ കുവൈത്ത്‌ അനുശോചിച്ചു

New Update
iafkw

കുവൈത്ത്: കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ കുവൈത്ത്‌ അനുശോചിച്ചു. മംഗഫില്‍ ചേർന്ന യോഗത്തിൽ പ്രസിഡന്റ്‌ ഷെറിൻ മാത്യു അധ്യക്ഷത വഹിച്ചു. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജന്മനാടിനൊപ്പം കൈകോർക്കാൻ പ്രതിജ്ഞബദ്ധരാണെന്നു അവർ പറഞ്ഞു.

Advertisment

പ്രകൃതി ക്ഷോഭത്തിനിരയായ ജന്മനാടിന്റെ, ഉയർത്തെഴുന്നേൽപ്പിന്, സംഘടനയുടെ സഹായ സഹകരണങ്ങൾ ഉടനെ ലഭ്യമാക്കാൻ തീരുമാനിച്ചു. ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അടിയന്തിരമായി നൽകും.

കേരളം അകപ്പെട്ട ഈ സമാനതകളില്ലാത്ത മഹാദുരന്ത മുഖത്ത് സാധ്യമായ ഏതു സഹായവും എത്തിക്കാൻ ഇന്ത്യൻ ആർട്ട്‌ ഫെഡറേഷൻ പ്രവർത്തകർ സന്നദ്ധരാണെന്ന് ചെയർമാൻ പ്രേമൻ ഇല്ലത്ത്, പ്രസിഡന്റ് ഷെറിൻ മാത്യു, ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടൻ എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു