ഐ.സി.എഫ് കുവൈത്ത് നാഷനൽ മീലാദ് സമ്മേളനം നടത്തി

New Update
culctral congrass

കുവൈത്ത് : പ്രവാചകൻ മുഹമ്മദ്‌ നബി (സ്വ)യുടെ ആയിരത്തിയഞ്ഞൂറാമത് ജന്മദിനത്തോടനുബന്ധിച്ച് ഐ.സി. എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി മീലാദ്, സാംസ്‌കാരിക സമ്മേളനം നടത്തി.

Advertisment

തിരുവസന്തം'1500 എന്ന ശീർഷകത്തിൽ അന്താരാഷ്ട്ര തലത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രവാചക ജീവിതത്തെ അനുസ്മരിക്കുന്ന ഉർദു, അറബി, മലയാളം ഭാഷകളിൽ എഴുതപ്പെട്ട കാവ്യശാഖകളുടെ ആലാപനങ്ങൾ ശ്രദ്ധേയമായി.

കുവൈത്തിന്റെ വ്യത്യസ്ത ഏരിയകളിൽ നിന്നായി നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. സമസ്ത കേരള ജംഇയത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യാതിഥിയായിരുന്നു.

അരക്ഷിതത്വവും അശാന്തിയും വ്യാപകമായി പടർന്ന സമൂഹത്തിൽ സമാധാനത്തിന്റെയും നീതിയുടെയും സംസ്ഥാപനം സാധ്യമാക്കിയാണ് പ്രവാചകൻ മടങ്ങിയതെന്നും പ്രവാചക തിരുമേനിയുടെ ജീവിതവും സന്ദേശവും പുതിയ കാലത്ത് കൂടുതൽ വായിക്കപ്പെടേണ്ടതുണ്ടെന്നും ഹുബ്ബുറസൂൽ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു. 

നബി തിരുമേനിയുടെ ജീവിത സന്ദേശങ്ങളെ അനുധാവനം ചെയ്യുന്നതിൽ വീഴ്ച വരാതിരിക്കാൻ വിശ്വാസി സമൂഹം കൂടുതൽ ജാഗ്രത പുലർത്തണമെന്നും സർവ്വജീവികളോടും കാരുണ്യം എന്ന ആശയത്തെ ജീവിതം കൊണ്ട് വ്യാഖ്യാനിച്ച പ്രവാചകനെ ശരിയായ രൂപത്തിൽ പുതിയ കാലത്തിനു പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉണ്ടാകണമെന്നും പേരോട് സഖാഫി ഉണർത്തി. 

സാൽമിയ നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഐ.സി.എഫ് കുവൈത്ത് നാഷണൽ പ്രസിഡന്റ്‌ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു. അഹ്മദ് സഖാഫി കാവനൂർ ഉദ്ഘാടനം ചെയ്തു. ശിഫാ അൽ ജസിറ ഹെഡ് ഓഫ് ഓപ്പറേഷൻസ് അസീം സേട്ട് സുലൈമാൻ, ഐ. സി. എഫ് നാഷണൽ ജനറൽ സെക്രട്ടറി സാലിഹ് കിഴക്കേതിൽ, വെൽഫയർ സെക്രട്ടറി സമീർ മുസ്‌ലിയാർ പ്രസംഗിച്ചു.

കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവ്വം' ആസ്പദമാക്കി നടന്ന ബുക്ക് ടെസ്റ്റിലെ വിജയികൾക്ക് പേരോട് അബ്ദുൽറഹ്‌മാൻ സഖാഫി ഉപഹാരങ്ങൾ നൽകി. 
സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ബുർദ, മൗലിദ് പാരായണത്തിന് സയ്യിദ് സാദിഖ് തങ്ങൾ, ഹൈദറലി സഖാഫി, മുഹമ്മദ്‌ അസ്ഗർ ഫാദിലി, ശുക്കൂർ മൗലവി, നൗഫൽ ബാഖവി, ശംസുദ്ധീൻ കാമിൽ സഖാഫി, മുഹമ്മദ്‌ അലി സഖാഫി, ബഷീർ അണ്ടിക്കോട് ഇബ്രാഹിം മുസ്‌ലിയാർ വെണ്ണിയോട് നേതൃത്വം നൽകി. 

കെ.സി.എഫ് നാഷണൽ പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ സഖാഫി, അബ്ദുൽ അസിസ് കാമിൽ സഖാഫി, ഫൈസൽ ജബർ അൽ മുതൈരി, അബ്ദുല്ല വടകര, അബു മുഹമ്മദ്‌, സംബന്ധിച്ചു. 
റസാഖ്‌ സഖാഫി, നവാസ് ശംസുദ്ധീൻ, ഗഫൂർ എടതിരുത്തി, അബ്ദുലതീഫ് തോണിക്കര, റഫീഖ് കൊച്ചനൂർ പരിപാടികൾ ഏകോപിപ്പിച്ചു

Advertisment