ഐ.ഐ.സി റമളാൻ അതിഥിയായി നൗഷാദ് മദനി കാക്കവയൽ കുവൈത്തിലെത്തി

New Update
iic ramdhan

കുവൈത്ത് സിറ്റി : വിശുദ്ധ റമളാനിൽ ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന വൈവിധ്യമായ പരിപാടികളിൽ പങ്കെടുക്കാനായി വിശുദ്ധ ഖുർആൻ മനംകവരുന്ന രൂപത്തിൽ  പാരായണം ചെയ്യുന്ന യുവ പണ്ഡിതൻ നൌഷാദ് മദനി കാക്കവയൽ കുവൈത്തിലെത്തി. കുവൈത്ത് എയർപോർട്ടിൽ  ഐ.ഐ.സി നേതാക്കൾ നൌഷാദ് മദനിക്ക് സ്വീകരണം നൽകി. 

Advertisment

ഐ.ഐ.സി ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം, അൽ അമീൻ സുല്ലമി, നബീൽ ഹമീദ്, കെ.സി. സഅദ്, റഷീദ് പുളിക്കൽ, ജംഷീർ സാൽമിയ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. 


ആദ്യ പരിപാടികളായ തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മസ്ജിദുൽ കബീറിൽ നടക്കുന്ന ഐ.ഐ.സി ഗ്രാൻറ് ഇഫ്ത്വാർ സംഗമത്തിലും മാർച്ച് 7 ന് വെള്ളിയാഴ്ച അഹ് മദി ഏരിയ ഇഫ്ത്വാർ മീറ്റിലും നൗഷാദ് മദനി കാക്കവയൽ പങ്കെടുക്കും

Advertisment