New Update
/sathyam/media/media_files/IkHjWAoazVrQpAtk5CO8.jpg)
കുവൈത്ത്: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ ഐ എം സി സി കുവൈത്ത് കമ്മിറ്റി അനുശോചിച്ചു.
Advertisment
പ്രോജ്വലനായ ഗ്രന്ഥകാരൻ, കരുത്തുറ്റ പ്രാസംഗികന്‍ എന്നീ നിലകളിലും യെച്ചൂരി മതനിരപേക്ഷതയുടെ ഏറ്റവും തിളക്കമാർന്ന നക്ഷത്രമായിരുന്നുവെന്ന് ഐ എം സി സി കുവൈത്ത് കമ്മിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വേർപാട് മതേതര ഇന്ത്യക്കേറ്റ ഏറ്റവും വലിയ ആഘാതമാണ്. സിപിഐഎമ്മിനും ഇടത് പക്ഷ പ്രസ്ഥാനത്തിനുമുണ്ടായ തീരാ നഷ്ടത്തിൽ ഐ എം സി സി ജി സി സി കമ്മിറ്റി രക്ഷാധികാരി സത്താർ കുന്നിൽ, കുവൈത്ത് കമ്മിറ്റി പ്രസിഡണ്ട് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ശരീഫ് താമരശ്ശേരി, ട്രഷറർ അബുബക്കർ എ ആർ നഗർ എന്നിവർ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു എന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us