New Update
/sathyam/media/media_files/TH7UQrWIFqha5vMVsQx7.jpg)
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയിലെ ആത്മീയ സംഘടനയായ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ 2024-25 വർഷത്തെ പ്രവർത്തനോത്ഘാടനം മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപനും, സഭയുടെ മദ്യവർജ്ജന പ്രസ്ഥാന പ്രസിഡണ്ടുമായ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്താ നിർവ്വഹിച്ചു. മഹാ ഇടവകയുടെ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും, മലങ്കര സഭയിലെ മറ്റെല്ലാ ഇടവകകൾക്കും ഇത് മാതൃകയാക്കാവുന്നതാണെന്നും മെത്രാപോലീത്താ അഭിപ്രായപെട്ടു.
Advertisment
മഹാ ഇടവക വികാരിയും മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ യുണിറ്റ് പ്രസിഡണ്ടുമായ ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പ്രോഗ്രാം കോർഡിനേറ്റർ എബി ശാമുവേൽ സ്വാഗതവും, സെക്രട്ടറി റോയ് എൻ. കോശി നന്ദിയും രേഖപ്പെടുത്തി. ഇടവക ട്രസ്റ്റി ജോജി പി. ജോൺ ആശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us