ഇന്ത്യ ലോകത്തിനു മുമ്പിൽ മാനവികതയുടെ സുഗന്ധം പരത്തി റിപ്പബ്ലിക ദിന സംഗമം

New Update
iic farwaniya Republice meet

കുവൈത്ത് സിറ്റി : ഹിന്ദുമത വിശ്വാസികൾ ഭൂരിപക്ഷമുള്ള രാജ്യത്ത് ജൈന, ബുദ്ധ, സിഖ് മതങ്ങൾ രൂപം കൊള്ളുകയും യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങൾ സ്വാംശീകരിക്കപ്പെടുകയും ചെയ്ത് മതങ്ങളുടെ സൗന്ദര്യവും സാഹോദര്യവും പൂത്തുലഞ്ഞ മനോഹരമായ ഒരു പൂങ്കാവനം കണക്കെ ഇന്ത്യ ലോകത്തിനു മുമ്പിൽ മാനവികതയുടെ സുഗന്ധം പരത്തിയെന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ ശാഖ തക്കാര റെസ്റ്റോറൻറിൽ സംഘടിപ്പിച്ച റിപ്പബ്ലിക ദിന സംഗമം വ്യക്തമാക്കി. ഇന്ത്യൻ ഭരണ ഘടന ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെയും ഇന്ത്യൻ സംസ്കാരത്തിന്റെ വൈവിദ്യത്തിലെ ഏകത്വവും സംരക്ഷിക്കപ്പെടണെന്ന് സംഗമം ആവശ്യപ്പെട്ടു.

Advertisment

ഐ.ഐ.സി കേന്ദ്ര പ്രസിഡൻറ് അബ്ദുൽ അസീസ് സലഫി സംഗമം ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ വർത്തമാനകാല ഇന്ത്യയും ന്യൂനപക്ഷ അവകാശങ്ങളും  എന്ന വിഷയത്തിൽ ഫാറൂഖ് ഹമദാനിയും ഭരണഘടന-സമകാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ മനാഫ് മാത്തോട്ടവും സംസാരിച്ചു. യൂനിറ്റ് പ്രസിഡൻറ് ഷഹാസ് മാറഞ്ചേരി അധ്യക്ഷത വഹിച്ചു. മുനീർ കൊണ്ടോട്ടി സ്വാഗതവും ഫായാസ് എം നന്ദിയും പറഞ്ഞു. അനസ് മുഹമ്മദ് ഖിറാഅത്ത് നടത്തി. ഐ.ഐ.സി കേന്ദ്ര പ്രതിനിധികൾക്ക് സംഗമത്തിൽ സ്വീകരണം നൽകി. കേന്ദ്ര വൈസ് പ്രസിഡൻറ് അയ്യൂബ് ഖാൻ ആശംസയർപ്പിച്ചു.

Advertisment