/sathyam/media/media_files/2026/02/04/hjfkuyyuf-2026-02-04-22-22-10.jpg)
കുവൈത്ത് സിറ്റി : കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിനും ഇന്ത്യന് എംബസിക്കും കീഴില് പ്രവര്ത്തിച്ചുവരുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ (ഐ.ഐ.സി) 2026 വർഷത്തെ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റായി അബ്ദുൽ അസീസ് സലഫി, ജനറല്‍ സെക്രട്ടറിയായി യൂനുസ് സലീം, ട്രഷറായി സഅദ് പുളിക്കൽ എന്നിവരെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റുമാർ അബൂബക്കര് സിദ്ധീഖ് മദനി, അയ്യൂബ് ഖാൻ മാങ്കാവ് എന്നിവരാണ്.
മനാഫ് മാത്തോട്ടം (ഓർഗനൈസിംഗ് സെക്ര.), ഷാനിബ് പേരാമ്പ്ര (ദഅ് വ വകുപ്പ്), അബ്ദുന്നാസർ മുട്ടിൽ (ഖ്യു.എൽ.എസ് ആൻറ് വെളിച്ചം), അഫ്സൽ അലി (ഐ.ടി ആൻറ് ടാലൻറ്), ആമിർ യൂ.പി (മീഡിയ വിംഗ്), നബീൽ ഹമീദ് (സോഷ്യൽ വെൽഫയർ), അബ്ദുറഹിമാൻ (ഫൈൻആർട്സ് ആൻറ് എംപ്ലോയ്മെൻറ്), അനസ് മുഹമ്മദ് (വിദ്യാഭ്യാസം), അബ്ദുറഷീദ് ടി.എം (ഹജ്ജ് ആൻറ് ഉംറ), താജുദ്ധീൻ നന്തി (പബ്ലിക് റിലേഷൻ), അബ്ദുൽ ഗഫൂർ പെരുമ്പിലാവ് ( ഓഫീസ് അഡ്മീൻ ആൻറ് ലൈബ്രറി), മുർഷിദ് അരീക്കാട് (ഔക്കാഫ് ആൻറ് മസ്ജിദ് അഫേയ്സ്), ഇംറാൻ (യൂനിറ്റി ഹെഡ്), ശുഐബ് തിക്കോടി (ക്വോളിറ്റി മാനേജ്മെൻറ്), അബ്ദുല്ലത്തീഫ് പേക്കാടൻ (അഡ്വൈസറി ബോർഡ് ചെയർമാൻ), ഫിൽസർ. കെ, അബ്ദുറഷീദ് ഇ.എ, ബദറുദ്ധീൻ പുളിക്കൽ (അഡ്വൈസറി അംഗങ്ങൾ)
തെരെഞ്ഞെടുപ്പ് ഇലക്ഷന് ഓഫീസര് മാരായ അനസ് മുഹമ്മദ്, ടി.എം അബ്ദുറഷീദ്, താജുദ്ധീൻ നന്തി, സഅദ് കെ.സി എന്നിവര് നിയന്ത്രിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us