New Update
/sathyam/media/media_files/2026/01/25/republic-hghj-2026-01-25-21-21-37.jpg)
കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ ഫർവാനിയ ശാഖ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ഡേയും ഐ.ഐ.സി കേന്ദ്ര നേതാക്കൾക്കുള്ള സ്വീകരണവും ജനുവരി 26 ന് വൈകുന്നേരം 7 മണിക്ക് ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ നടക്കും. സംഗമത്തിൽ വർത്തമാനകാല ഇന്ത്യയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ ഫാറൂഖ് ഹമദാനിയും ഭരണഘടന-സമകാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ മനാഫ് മാത്തോട്ടവും സംസാരിക്കും.
Advertisment
റിപ്പബ്ലിക ദിനത്തോടനുബന്ധിച്ച് ഐ.ഐ.സി സാൽമിയ യൂണിറ്റ് തിങ്കളാഴ്ച വൈകിട്ട് 7.30 മണിക്ക് സാൽമിയ ഓഫീസിൽ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്കും പൗരബോധവും സംഗമത്തിൽ അഷ്റഫ് മേപ്പയ്യൂർ സംസാരിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us