New Update
/sathyam/media/media_files/2025/12/27/oicc-kuwa-2025-12-27-17-22-34.jpg)
കുവൈറ്റ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 140-ാം സ്ഥാപകദിനമായ ഡിസംബർ 28ന് കുവൈറ്റ് ഒഐസിസി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒഐസിസി നാഷണൽ കമ്മിറ്റി അറിയിച്ചു.
Advertisment
ഡിസംബർ 28 (ഞായറാഴ്ച) വൈകിട്ട് 7.00 മണിക്ക് അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഒഐസിസി നേതാക്കളും പ്രവർത്തകരും പങ്കെടുക്കും..
ഇന്ന് രാജ്യം മാത്രമല്ല, ഇന്ത്യൻ നാഷണൽ കോൺഗ്രസും അത്യന്തം നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒഐസിസി നാഷണൽ കമ്മിറ്റി അറിയിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലും ഇന്ത്യയുടെ സാമൂഹ്യ–രാഷ്ട്രീയ വളർച്ചയിലും നിർണായക പങ്കുവഹിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മൂല്യങ്ങളും പ്രസക്തിയും പുതുതലമുറയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us