കുവൈറ്റ് : അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ പിടികൂടി. 16കിലോ മയക്കു മരുന്നും 10000 ഗുളികകളുമായി 4പേർ അടങ്ങുന്ന അന്ത്രാഷ്ട്ര മയക്കുമരുന്ന് സംഘമാണ് പിടിയിലായത്. പിടികൂടിയവരിൽ രണ്ട് അറബ് പൗരന്മാരുമുണ്ട്. ഒരു അനധികൃത താമസക്കാരനും ഒരു സ്ത്രീ പൗരയും മടങ്ങുന്നതാണ് സംഘം
ഈ ശൃംഖലയിലെ അംഗങ്ങൾ വൻതോതിൽ മയക്കുമരുന്ന് രാജ്യത്തേക്ക് കൊണ്ടുവന്നതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽപറഞ്ഞു .
സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അഗ്നിശമന യന്ത്രങ്ങൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച 16 കിലോഗ്രാം ഷാബുവും 10,000 ട്രമാഡോൾ ഗുളികകളും ഓപ്പറേഷനിൽ പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്തുന്നവരെയും വ്യാപാരം നടത്തുന്നവരെയും നിരീക്ഷിക്കുന്നുണ്ടെന്നും ഈ വിഷങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന കുറ്റവാളികളെ പിന്തുടരുന്നതിലും തടയുന്നതിലും അലംഭാവം കാണിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി
.
സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എന്തെങ്കിലും വിവരം ലഭിക്കുന്നവർ എമർജൻസി ഫോൺ 112 ലും ഡ്രഗ് കൺട്രോളിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ്റെ ഹോട്ട്‌ലൈനിൽ (1884141) അറിയിക്കാനും ആഹ്വാനം ചെയ്തു