ഇസ് ലാഹി ഗ്രാൻഡ് ഇഫ്ത്വാർ സംഗമം മാർച്ച് 3 ന് മസ്ജിദുൽ കബീറിൽ ; നൗഷാദ് മദനി കാക്കവയൽ മുഖ്യാതിഥി

New Update
iic grand ifthar

കുവൈത്ത് സിറ്റി : റമളാൻ മൂന്നിന് ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഗ്രാൻഡ് ഇഫ്ത്വാർ സംഗമത്തിൽ മനംകവരുന്ന രൂപത്തിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന യുവ പണ്ഡിതൻ നൌഷാദ് മദനി കാക്കവയൽ പങ്കെടുക്കും. 

Advertisment

മാർച്ച് 3 ന് തിങ്കളാഴ്ച വൈകുന്നേരം 4.30 ന് മസ്ജിദുൽ കബീറിലാണ് ഇഫ്ത്വാർ സംഗമം ഒരുക്കിയിട്ടുള്ളത്. വിശുദ്ധ ഖുർആനിൻറെ മാസം എന്ന വിഷയത്തിൽ നൗഷാദ് മദനി കാക്കവയൽ മുഖ്യ പ്രാഭാഷണം നടത്തും.

വിവിധ സംഘടന പ്രതിനിധികളും അറബികളും സമ്മേളനത്തിൽ പങ്കെടുക്കും. സ്ത്രീകൾക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. സംഗമത്തിലേക്ക് കുവൈത്തിൻറെ വിവിധ ഏരിയകളിൽ നിന്നായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിളിക്കുക 6582 9673, 9992 6427, 9977 6124

Advertisment