/sathyam/media/media_files/2025/02/05/1gUz3JXYz9msblMykMsr.jpg)
ഫഹാഹീൽ - ഇസ്‌ലാഹി മദ്രസ്സയിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ഓഫീസ് സ്റ്റാഫ്, മദ്രസ്സ ഭാരവാഹികൾ എന്നിവർ ഉൾകൊള്ളുന്ന വിപുലമായ പിക്നിക് ഫെബ്രുവരി 7 വെള്ളിയാഴ്ച്ച വഫ്രയിൽ നടക്കും.
വിദ്യാത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി പ്രത്യേകം കായിക മത്സരങ്ങളും വിജയികൾക്കുള്ള സമ്മാനദാനവും പിക്നിക്കിൽ ഉണ്ടാകും. ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, നീന്തൽ മത്സരങ്ങൾ, പ്രൈമറി വിദ്യാർത്ഥികൾക്കായി പ്ലേ ഏരിയ എന്നിവ വഫ്രയിലെ ഫാമിൽ ഒരുക്കിയിട്ടുണ്ട്.
രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് പരിപാടി. ഫഹാഹീൽ, മംഗഫ്, അബുഹലീഫ, മഹ്ബൂല, ഫിന്താസ് ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുവൈറ്റ് കേരള ഇസ്‌ലാഹി സെൻറ്റർ വിദ്യാഭ്യാസ വകുപ്പിൻറ്റെ നേതൃത്വത്തിൽ ഔക്കാഫ് മന്ത്രാലയത്തിൻറ്റെ അംഗീകാരത്തോടുകൂടി 1995 മുതൽ ഫഹാഹീൽ ദാറുൽ ഖുർആനിലാണ് വെള്ളി, ശനി ദിവസങ്ങളിലായി മദ്രസ്സ പ്രവർത്തിക്കുന്നത്. വിശദവിവരങ്ങൾക്ക് 66642027 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.