New Update
/sathyam/media/media_files/2025/02/11/MHeVY32xllUqD2QtNZUR.jpg)
കുവൈറ്റ്: ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ജലീബ് യൂണിറ്റ് ബൽക്കീസ് മസ്ജിദിൽ റമദാനിലേക്ക് എന്ന വിഷയത്തിൽ “തസ്കിയ്യത്ത് സംഗമം” സംഘടിപ്പിച്ചു. റമദാൻ വിശ്വാസികൾക്ക് ആത്മീയ ഉണർവിനും സ്വഭാവ നിർമ്മിതിക്കും മികച്ച അവസരമാണെന്ന് സംഗമത്തിൽ ക്ലാസെടുത്ത അമീൻ സുല്ലമി വിശദീകരിച്ചു.
Advertisment
ആത്മീയ ശുദ്ധീകരണവും ആത്മാന്വേഷണവും നടത്തുന്ന ഒരു കാലഘട്ടമാണ് റമദാൻ. ഈ മഹത്തായ മാസത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരുക്കം ഓരോ വിശ്വാസിയും നടത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു.
മനുഷ്യന് ആത്മീയതയുടെ ഉച്ചസ്ഥായിയിലെത്താൻ “തസ്‌ക്കിയത്തുൽ കൽബ്” അത്യാവശ്യമാണ്.
ശുദ്ധ മനസ്സും നല്ല സ്വഭാവവുമുള്ളവനാണ് അള്ളാഹുവിന് പ്രിയപ്പെട്ടവൻ. റമദാനിലേക്ക് പ്രവേശിക്കുമ്പോൾ ആത്മപരിശോധന നടത്തുകയും ആത്മീയമായ വളർച്ചയ്ക്കായി ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രാർത്ഥന, ഖുര്‍ആൻ പാരായണം, പ്രാർത്ഥന എന്നിവയെ കൂടുതൽ പ്രാധാന്യമര്‍പ്പിച്ച് ആത്മീയ ഉണർവിൽ വളരാൻ ഈ റമളാൻ മാസം ഓരോ വിശ്വാസിയും ശ്രമിക്കണമെന്ന് അമീൻ സുല്ലമി ചൂണ്ടിക്കാട്ടി.
ശാഖ പ്രസിഡൻറ് ജംഷീർ തിരുന്നാവായ. അധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ആരിഫ് പുളിക്കൽ സ്വാഗതവും ഇബ്രാഹിം കുളിമൂട്ടം നന്ദിയും പറഞ്ഞു. കേന്ദ്ര പ്രതിനിധികൾ പങ്കെടുത്തു.