/sathyam/media/media_files/2025/10/22/00533edb-1724-4b73-b45d-0813a3f5a99c-2025-10-22-16-07-39.jpg)
കുവൈറ്റ് സിറ്റി : 2025 ഒക്ടോബർ 10-ന് കെ.എം.ആർ.എം. അമ്മമാരുടെ പോഷകസംഘടനയായ ഫ്രണ്ട്സ് ഓഫ് മേരിയുടെ ആഭിമുഖ്യത്തിൽ അഹമ്മദി പാർക്കിൽ സംഘടിപ്പിച്ച ഉല്ലാസയാത്ര,
കൂടിച്ചേരലിന്റെയും സ്നേഹത്തിന്റെയും ഹൃദയോത്സവമായി മാറി. ജീവിതതിരക്കുകൾക്കിടയിലെ സമ്മർദങ്ങളും കൊച്ചുകുട്ടിപ്രാരാപ്തങ്ങളും എല്ലാം മറന്ന്, അമ്മമാർ പൂമ്പാറ്റകളായി പാറി, മുത്തുമണികളായി മിന്നി — ആടിയും പാടിയും ചിരിച്ചും സന്തോഷത്തിന്റെ അലയൊലികൾ പരത്തി.
ഉച്ചഭക്ഷണത്തിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ FOM പ്രസിഡൻ്റ് ആനി കോശി അദ്ധ്യക്ഷത വഹിച്ചു. ആത്മീയ ഉപദേഷ്ടാവ് റെവ. ഡോ. തോമസ് കാഞ്ഞിരമുകളിൽ ,
കെ.എം.ആർ.എം. പ്രസിഡൻറ് ഷാജി വർഗീസ്, എഫ്.ഒ.എം. ആനിമേറ്റർ ജോർജജ് മാത്യു (ബോസ് ),സെക്രട്ടറി ജോമോൻ ചെറിയാൻ, ഏരിയ പ്രസിഡൻ്റുമാർ, എം.സി.വൈ.എം. പ്രസിഡൻറ്, കേന്ദ്ര ഏരിയ കമ്മിറ്റി ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യം ദിനത്തെ കൂടുതൽ ഉജ്ജ്വലമാക്കി.
ഉല്ലാസയാത്രയോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെക്രട്ടറി ജോയ്‌സ് ജിമ്മി സ്വാഗതവും, ട്രഷറാർ ശ്രീമതി സാനു അനീഷ് നന്ദിയും പ്രകാശിപ്പിച്ചു.എഫ്.ഒ.എം.ഏരിയ ഭാരവാഹികളായ ഷീലാ സാജൻ, റേച്ചൽ ഫിലിപ്പ്, അനുഷാ ഷിനു, വത്സാ ബഞ്ചമിൻ,സുബി സുനിൽ സുജ സുനിൽ ,ലിൻഡാ ബിനു ,ജയ്‌സി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടികൾ ഏകോപിപ്പിച്ചു.
അഹമ്മദി ഏരിയായിലെ തോമസ് ജോണിൻ്റെ (ജോജോ) സജീവ സാന്നിധ്യവും കരുതലും സ്‌നേഹത്തോടെ സ്മരിക്കുന്നു.ലഘുഭക്ഷണത്തിനും ചായയ്ക്കും ശേഷം “ഇനിയും കാണാം” എന്ന പ്രതീക്ഷയുടെ മധുരം ഹൃദയങ്ങളിൽ നിറച്ച്, ഓരോ അമ്മയും മനസ്സുനിറഞ്ഞ ഓർമ്മകളുമായി വീണ്ടും തിരക്കേറിയ ജീവിതത്തിലേക്ക് മടങ്ങി.