കുവൈത്ത്: മുന്‍മുഖ്യമന്ത്രിയും സിപിഐഎം പോളിംഗ് ബ്യൂറോ അംഗവുമായിരുന്ന സ. ഇ കെ നായനാരുടെ ഇരുപതാം ചരമവാർഷികത്തോട് അനുബന്ധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.
മെയ് 17 വെള്ളിയാഴ്ച വൈകീട്ട് 4.30ന് ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയയിൽ നടക്കുന്ന പരിപാടിയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശൻ മുഖ്യ അതിഥിയായി പങ്കെടുക്കും.
അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ച് ഗസൽ ഗായകൻ അലോഷി നയിക്കുന്ന ഗസൽ സന്ധ്യ ഉണ്ടായിരിക്കും. പരിപാടിയിലേക്ക് മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.