New Update
/sathyam/media/media_files/2025/12/28/97193722-3cab-43f4-a526-a7e07a0bb10a-2025-12-28-13-42-29.jpeg)
ന്യൂജേഴ്‌സി: മഞ്ഞുതുള്ളികൾ പോലെ സന്തോഷം പടർന്നൊഴുകുന്ന ക്രിസ്മസ് കാലത്ത്, കരോളുകളുടെ മധുരസ്വരങ്ങളും ഐക്യത്തിന്റെ സന്ദേശവും ഒന്നിച്ചുചേർന്ന മനോഹരമായ സന്ധ്യയായി കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (KANJ)യുടെ ക്രിസ്മസ് ആഘോഷം മാറി. “Jingle Bells ” എന്ന പേരിൽ ഡിസംബർ 6-ന് സോമർസെറ്റിലെ ടാഗോർ ഹാളിൽ സംഘടിപ്പിച്ച പരിപാടി സ്നേഹവും സൗഹൃദവും പങ്കുവെച്ച ഓർമകളാൽ സമ്പന്നമായി.
KANJ പ്രസിഡന്റ് സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ 2025 വർഷത്തെ സംഘടനാ പ്രവർത്തനങ്ങളുടെ അവലോകനവും നടന്നു. ഏകദേശം 40-ലധികം വിജയകരമായ പരിപാടികളോടെ ഉജ്ജ്വലമായ ഒരു വർഷമാണ് KANJ പിന്നിട്ടത്.
ചെറിയ കുട്ടികൾക്കായി Little Star Reading Club, യുവജനതയ്ക്ക് വേണ്ടി KANJ Yuva, വനിതകളുടെ കൂട്ടായ്മയായി KANJ Women’s Forum, IT മേഖലയിൽ പുതിയ മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് KANJ IT Academy എന്നിവയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സ്പർശിച്ചുകൊണ്ടുള്ള പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ടാണ് 2025-ലെ KANJ കമ്മിറ്റി കടന്നു പോയത്.

Advertisment
2025 ലെ കമ്മിറ്റി അംഗങ്ങൾ ആയ സോഫിയ മാത്യു (പ്രസിഡന്റ് ), കുർഷിദ് ബഷീർ (സെക്രട്ടറി ), ജോർജി സാമൂവൽ (ട്രഷറർ), വിജയ് നമ്പ്യാർ ( വൈസ് പ്രസിഡന്റ്), ദയ ശ്യാം ( ജോയിന്റ് സെക്രട്ടറി), കൃഷ്ണ പ്രസാദ് (ജോയിന്റ് ട്രഷറർ),സൂരജിത് കിഴക്കയിൽ (കൾച്ചറൽ അഫയേഴ്സ്), അസ്‌ലം ഹമീദ് (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ ), അനൂപ് മാത്യൂസ് രാജു (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ), ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി അഫയേഴ്സ്), ടോണി മാങ്ങന്‍ (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്), രേഖ നായർ ( യൂത്ത് അഫയേഴ്സ്), ബിജു വർഗീസ് (എക്സ് ഓഫീഷ്യോ), എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/filters:format(webp)/sathyam/media/media_files/2025/12/28/46aaff73-a76d-4b75-a528-105e21543970-2025-12-28-13-42-52.jpeg)
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി. Team Dho അവതരിപ്പിച്ച സംഗീത സായാഹ്നം ആഘോഷങ്ങൾക്ക് പ്രത്യേക മോടി കൂട്ടി. കുട്ടികളുടെയും മുതിർന്നവരുടെയും സജീവ പങ്കാളിത്തം പരിപാടികൾക്ക് അധിക ഊർജവും ഉത്സാഹവും നൽകി. ഐക്യവും സേവനവും സംസ്‌കാര പാരമ്പര്യവും മുൻനിർത്തിയ KANJയുടെ ദൗത്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലായിരുന്നു ഈ സംഗമം.
അതേ ദിവസം തന്നെ ഈ വർഷത്തെ ജനറൽ ബോഡി യോഗവും നടന്നു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശനിർദ്ദേശം നൽകുന്ന യോഗത്തിൽ, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്റെയും ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട് തുടങ്ങിയവർ അംഗങ്ങളായ ഇലക്ഷൻ കമ്മീഷന്റെയും നേതൃത്വത്തിൽ 2026 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി. അംഗങ്ങളുടെ ഏകകണ്ഠ പിന്തുണയോടെ വിജയ് നമ്പ്യാർ പ്രസിഡന്റായും, ജോർജി സാമുവൽ സെക്രട്ടറിയായും, കുർഷിദ് ബഷീർ ട്രഷററായും, ടോം നെറ്റിക്കാടൻ വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് നിയുക്ത പ്രസിഡന്റ് വിജയ് നമ്പ്യാർ കാൻജ് ജനറൽ ബോഡിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു, കാൻജിന്റെ 2026 ലെ കമ്മറ്റിയുടെ പ്രസിഡന്റായി തന്നെ തിരഞ്ഞെടുത്തതിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു,
/filters:format(webp)/sathyam/media/media_files/2025/12/28/8f98d643-dfb4-461e-b9de-eaea48830fea-2025-12-28-13-43-50.jpeg)
നാല്പതിലധികം പരിപാടികൾ ഒരു ടേമിൽ നടത്തപ്പെട്ട ഒരു വർഷമായിരുന്നു ഇത്, സോഫിയ മാത്യുവിന്റെ നേതൃത്വത്തിൽ ഉള്ള ഈ കമ്മറ്റിറ്റിയുടെ ഭാഗമാകുവാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും വരുന്ന ടേമിൽ കൂടുതൽ നല്ല പ്രവർത്തനങ്ങളുമായി നിങ്ങളോടൊപ്പമുണ്ടാകുമെന്നും നിങ്ങളേവരുടെയും സഹകരണം എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാവണമെന്നും വിജയ് നമ്പ്യാർ അറിയിച്ചു,
സ്നേഹവും സന്തോഷവും പങ്കുവെച്ചുകൊണ്ട്, സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയ ഈ ക്രിസ്മസ് ആഘോഷവും ജനറൽ ബോഡി യോഗവും വിജയകരമായി സമാപിച്ചു.
സ്നേഹവും സന്തോഷവും പങ്കുവെച്ചുകൊണ്ട്, സംഘടനയിലെ അംഗങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയ ഈ ക്രിസ്മസ് ആഘോഷവും ജനറൽ ബോഡി യോഗവും വിജയകരമായി സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us