കുവൈറ്റ് മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘കൗജിയും ഗമ്മത്തും സീസൺ 5’ അതിവിപുലമായി ആഘോഷിച്ചു

New Update
IMG-20251120-WA0099
കുവൈറ്റ് : മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച ‘കൗജിയും ഗമ്മത്തും സീസൺ 5’ നവംബർ 13, 2025 വ്യാഴ്ച്ച സുലൈബിയ റിസോർട്ടിൽ വെച്ച് അതിവിപുലമായി ആഘോഷിച്ചു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് മഞ്ചേശ്വരം നിവാസികൾ പരിപാടിയിൽ പങ്കെടുത്ത് ആഘോഷത്തെ വർണശബളമാക്കി. ഒപ്പന, കോൽക്കളി, ഗാനമേള, വിവിധ നാടൻ കലാരൂപങ്ങൾ തുടങ്ങിയവ അവതരിപ്പിച്ചപ്പോൾ, കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയെ കൂടുതൽ ശോഭയുള്ളതാക്കി മാറ്റി. 
പരിപാടിയുടെ ഭാഗമായി വൻ പ്രവാസി കൂട്ടായ്മ ഒരുമിച്ച് കൂടിയ ഈ ദിനം കുടുംബസംഗമത്തിന്റെ തനിമ നിറഞ്ഞതായി സംഘാടകർ അറിയിച്ചു.
പരിപാടി  അഷ്‌റഫ് ആയ്യൂർ ഉത്ഘാടനം ചെയ്തു, അൻവർ ഉദ്യാവർ അധ്യക്ഷത വഹിച്ചു, ആസിഫ് പോസോട്ട് റഹീം ആരിക്കാടി, ജലീൽ ആരിക്കാടി, സിദീഖ് ശർഖി  എന്നിവർ സംസാരിച്ചു, സിദീഖ് മലബാർ സ്വാഗതവും ഫാറൂക്ക് പച്ചമ്പളം നന്ദിയും പറഞ്ഞു. അ സ്ഹർകുമ്പള,  റസാഖ്, ഹസൈനാർ പേരൂർ, റഫീഖ്  പോസോട്, അസീസ്  കല, മൊയ്‌ദീൻ  ബായാർ, സലിം പച്ചമ്പളം, മുനീർ എച്.എൻ, യാസീൻ, നിസാം, ഫൈസൽ, ഇർഫാൻ, ജലാൽ, മുനീർ, നസീർ, ആഷിഖ് എച്.എൻ, ഹനീഫ് , അബു ബംബ്രാണ എന്നിവർ നേതൃത്വം നൽകി
റഹിം ആരിക്കാടി
60 38 68 75
Advertisment
Advertisment