/sathyam/media/media_files/2025/11/03/onanilav-2025-11-03-19-17-48.jpg)
കുവൈറ്റ് : കായംകുളം എൻ.ആർ.ഐ – കുവൈറ്റിന്‍റെ ഓണാഘോഷ പരിപാടി ഓണനിലാവ് വർണ്ണശബളമായി ആഘോഷിച്ചു. പ്രസിഡൻറ് കെ.ജി ശ്രീകുമാറിന്‍റെ അദ്ധ്യക്ഷതയിൽ നടന്ന ഉത്‌ഘാടന ചടങ്ങിൽ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബി.എസ് പിള്ള ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ വിശിഷ്ട്ടാതിഥികളായി പങ്കെടുത്തു.
കലാ-കായിക മത്സരങ്ങൾ, അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ, താര രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ തിരുവാതിരയും, സിനിജിത് ആൻഡ് ടീമിന്‍റെ സംഗീത പരിപാടിയും, വിഭവസമൃദമായ ഓണസദ്യയും ഓണനിലാവിനെ കൂടുതൽ മനോഹരമാക്കി.
മംഗഫ്, മെമ്മറീസ് ഹാളിൽ വെച്ച് നടന്ന പരിപാടിക്ക് രഞ്ജിത്ത്, അരുൺ സോമൻ, ഖലീൽ, സജൻ, ഹരി സോമൻ, മധുകുട്ടൻ, സാദത്ത്, സതീഷ് പിള്ള, അമീൻ , ബിജു ഖാദർ, അനീഷ്, ഹരി പത്തിയൂർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ഗോപാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us