കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ
മാർച്ച് 22ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖടെയും അസോസിയേഷൻ അംഗങ്ങളുടെയും ഉൾപ്പെടെ വലിയ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി
അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പ്രസിഡണ്ട് നജീബ്. പി.വി അദ്ധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
/sathyam/media/media_files/iIT4O6dJGfjDePxit4qj.jpg)
അസോസിയേഷൻ രക്ഷാധികാരി രാഗേഷ് പറമ്പത്ത്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്, മുൻ രക്ഷാധികാരി ഷബീർ മണ്ടോളി, അസീസ് തിക്കോടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് ഡോക്ടർ അലിഫ് ഷുഖൂർ റമദാൻ പ്രഭാഷണം നടത്തി.
ഇഫ്താർ കമ്മിറ്റി കൺവീനർ മുസ്തഫ മൈത്രീ സ്വാഗതവും അസോസിയേഷൻ ട്രഷറർ സന്തോഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.