/sathyam/media/media_files/2025/01/21/OShSdeAYwXWGSqDodUcg.jpg)
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ, കുവൈത്ത് അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025 സീസൺ ഒന്നിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
അബ്ബാസിയയിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. ടൂർണമെന്റ് പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ്. സി പ്രകാശനം ചെയ്തു.
ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോ: ട്രഷറർ അസ്‌ലം ടി വി നന്ദിയും പറഞ്ഞു
ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്സ്ഥൻ സ്കൂൾ ടർഫിൽ വെച്ചാണ് ടൂർണമെന്റ്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ വ്യക്തിപരമായോ ടീം ആയിട്ടോ ഫെബ്രുവരി 6 ന് മുൻപായി 66851717 - 97487608 എന്നീ നമ്പറുകളിലോ ഏരിയ പ്രസിഡന്റ് മുഖേനയോ kozhikodeassociationkuwait@gmail.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.