/sathyam/media/media_files/2024/12/28/idkoDzllVnW6PywmxHdF.jpg)
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) എം.ടി. വാസുദേവൻ നായർ അനുശോചന യോഗം 27 വെള്ളിയാഴ്ച അബ്ബാസിയ സം സം ഹാളിൽ സംഘടിപ്പിച്ചു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോക്ടർ മൻ മോഹൻ സിങ്ങിന് ആദരാജ്ഞലികൾ അർപ്പിച്ചുകൊണ്ട് ആരംഭിച്ച അനുശോചന യോഗത്തിൽ കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് അസീസ് തിക്കോടി അനുശോചന കുറിപ്പ് അവതരിപ്പിച്ചു.
യുനെസ്കോയുടെ സാഹിത്യ നഗരം കോഴിക്കോടിന് ലഭിച്ചതിൽ എം.ടി യുടെ വിലമതിക്കാത്ത സംഭാവനകളും ഉണ്ടിയിട്ടുണ്ട്. സാഹിത്യകാരനിലുപരി കലയുടെ സർവത്ര മേഖലകളിലും എം.ടിയുടെ കൈയൊപ്പ് മലയാള ഭാഷ നില നിൽക്കുന്ന കാലത്തോളും ഓർക്കപ്പെടുമെന്നു അഭ്രിപ്രായപെട്ടു.
അഡ്വൈറി ബോർഡ് അംഗങ്ങളായ കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ബഷീർ ബാത്ത, കേന്ദ്ര ഭാരവാഹികളായ രാമചന്ദ്രൻ പെരിങ്ങൊളം, ഉബൈദ് ചക്കിട്ടക്കണ്ടി, വിവിധ ഏരിയ ഭാരവാഹികളായ ശ്യാം പ്രസാദ്, സമീർ കെ.ടി, ഷമീർ പി.സ്. വുമൺസ് ഫോറം ആർട്സ് സെക്രട്ടറി ചിന്നു ശ്യാം, കേന്ദ്ര നിർവഹ സമതി അംഗം ഹമീദ് പാലേരി, ഷാഫി എ.കെ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us