New Update
/sathyam/media/media_files/2025/10/21/4-2025-10-21-16-03-37.jpg)
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കബദ് ഏരിയയിൽ വെച്ച് ഒക്ടോബർ 17ന് ഓണാഘോഷം സംഘടിപ്പിച്ചു. കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സമ്മേളനത്തിൽ മെഡക്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷറഫുദ്ദിൻ കണ്ണേത്ത് ഉദ്ഘാടനം നിർവഹിച്ചു. ഷിഫാ ജെസിറ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ അസീം സേട്ട് മുഖ്യാഥിതിയായിരുന്നു.
Advertisment
അൽ മുല്ല എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ പരേഷ് , മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് കൺട്രി ഹെഡ് അഫ്‌സൽ ഖാൻ, മെട്രോ മെഡിക്കൽ സെന്റർ ചെയർമാൻ ഹംസ പയ്യന്നൂർ, ലുലു ഹൈപ്പർ മൊയ്തീൻ കുട്ടി എന്നിവർ സന്നിഹിതരായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/10/21/1-2025-10-21-16-05-18.jpg)
കെ.ഡി.എൻ.എ അഡ്വൈസറി ബോർഡ് മെമ്പർ ബഷീർ ബാത്ത ഓണസന്ദേശം നൽകി. ഏഷ്യാനെറ്റ് ന്യൂസ് മിഡിൽ ഈസ്റ്റ് ബിസിനസ് കോർഡിനേറ്റർ നിക്സൺ ജോർജ്, സായി അപ്പുക്കുട്ടൻ,അഡ്വൈസറി ബോർഡ് മെമ്പർ കൃഷ്ണൻ കടലുണ്ടി, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്‌മാൻ, ഫഹാഹീൽ ഏരിയ പ്രസിഡന്റ് റൗഫ് പയ്യോളി, അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര, ഫർവാനിയ ഏരിയ പ്രസിഡന്റ് ഷാജഹാൻ താഴത്തെ വീട്ടിൽ, സാൽമിയ ഏരിയ പ്രസിഡന്റ് സമീർ കെ.ടി. എന്നിവർ ഓണാശംസകൾ അറിയിച്ചു.
കെ.ഡി.എൻ.എ മെമ്പർമാരുടെ കുട്ടികളിൽ പത്ത് പന്ത്രണ്ട് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളായ ഹയാ സഫാന എ.കെ, സൈബക് ജാഹ് എം.കെ, സൽഫാ മീത്തൽ പീടിയക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അവർക്കുള്ള മെമെന്റൊയും ക്യാഷ് അവാർഡും ഷറഫുദീൻ കണ്ണേത്ത്, അസീം സേട്ട്, വുമൺസ് ഫോറം ജനറൽ സെക്രട്ടറി സന്ധ്യ ഷിജിത് എന്നിവർ നൽകി.
/filters:format(webp)/sathyam/media/media_files/2025/10/21/2-2025-10-21-16-04-17.jpg)
കെ.ഡി.എൻ.എ വനിതാ അംഗങ്ങൾ കബദ് മരുപ്രദേശത്തിൽ ക്രമീകരിച്ച വേദിയിൽ അവതരിപ്പിച്ച തിരുവാതിര വേറിട്ട അനുഭവമായി. ക്ലാസിക്കൽ ഡാൻസ്, കുട്ടികളുടെ ഫാഷൻ ഷോ, മലയാളി മങ്ക മത്സരങ്ങൾ , കുട്ടികളുടെ ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി.
മത്സരങ്ങളിൽ വിധികർത്താക്കളായിരുന്ന നിക്സൺ ജോർജിനും , ബ്രിന്ദ കൃഷ്ണനും കെ.ഡി.എൻ.എ പ്രസിഡൻറ് സന്തോഷ് പുനത്തിലും, വുമൺസ് ഫോറം പ്രസിഡന്റ് ലീന റഹ്മാനും മൊമെന്റോ നൽകി ആദരിച്ചു.
കലാപരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്കുള്ള മെഡലുകൾ ജോയിന്റ് കൺവീനർ അബ്ദുറഹ്മാൻ എംപി, വുമൺസ് ഫോറം ട്രഷറർ സാജിത നസീർ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര കമ്മറ്റി അംഗങ്ങളും, വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങളും വിതരണം ചെയ്തു. സമീർ വെള്ളയിലിൻ്റെ നേതൃത്വത്തിൽ ഹൽവാസ് ഇവൻ്റ്‌സ് ഒരുക്കിയ ഗാനമേള മികച്ച നിലവാരം പുലർത്തി. വിഭവ സമൃദമായ ഓണ സദ്യക്ക് രാമചന്ദ്രൻ പെരിങ്ങൊളം, അഷറഫ് എം, അനുദീപ്, വിജേഷ് വേലായുധൻ, റജീസ് സ്രാങ്കിന്റെകം എന്നിവർ നേതൃത്വം നൽകി. \
/filters:format(webp)/sathyam/media/media_files/2025/10/21/3-2025-10-21-16-35-38.jpg)
മാധ്യമ പ്രവർത്തകർ, കുട ഭാരവാഹികൾ, കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഓണാഘോഷത്തിൽ പങ്കുചേർന്നു. കെ.ഡി.എൻ.എ ആക്ടിങ് ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും ജോയിന്റ് കൺവീനർ ഇലിയാസ് തോട്ടത്തിൽ നന്ദിയും പറഞ്ഞു. കെ.ഡി.എൻ.എ സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങൾ, വുമൺസ് ഫോറം അംഗങ്ങൾ, ഏരിയ ഭാരവാഹികൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. സുരേഷ് മാത്തൂർ, ചിന്നു സത്യൻ, സ്വാതി അനുദീപ് എന്നിവർ ഏകോപനം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us