New Update
/sathyam/media/media_files/2025/09/30/kuwaitair-india-2025-09-30-19-11-38.jpg)
കുവൈറ്റ് സിറ്റി: എയർ ഇന്ത്യയുടെ വിദേശ വിമാന സർവീസുകൾ വെട്ടിക്കുറച്ച നടപടിയിൽ കേരള ആർട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Advertisment
കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ വിമാന താവളങ്ങളിൽ നിന്നും വിദേശങ്ങളിലേക്കുള്ള നേരിട്ടുള്ള സർവീസുകളാണ് എയർ ഇന്ത്യ നിർത്തലാക്കിയത്.
മലബാറിലെ പ്രത്യേകിച്ച് കണ്ണൂരിൽ നിന്നും ഏക ആശ്രയമായ ഈ സർവീസുകൾ നിർത്തലാക്കിയതോടെ അവിടെ നിന്നും വരുന്ന യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഏറെയാണ്.
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ അധികൃതർ ഈ നടപടി പുനഃപരിശോധിക്കണമെന്നും സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനായി കേന്ദ്ര-കേരള സർക്കാരുകൾ വേണ്ട ഇടപെടലുകൾ നടത്തണമെന്നും കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ ഇറക്കിയ പ്രതിഷേധക്കുറിപ്പിൽ അറിയിച്ചു.