കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ ബോർഡ് രാജിവെച്ചു

കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ബോർഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു

New Update
football

കുവൈറ്റ് സിറ്റി: കുവൈറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ) ബോർഡ് അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ചു. ഇറാഖിനെതിരായ ഫിഫ ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരത്തിനിടെയുണ്ടായ ചില സംഭവവികാസങ്ങളെ തുടര്‍ന്നാണ് രാജി.

Advertisment

കെഎഫ്എ സെക്രട്ടറി ജനറലിൻ്റെയും പബ്ലിക് റിലേഷൻസ് ഡയറക്ടറുടെയും രാജി സ്വീകരിച്ചു. ഡോ. സാലിഹ് അൽ മജ്റൂബിനെ ആക്ടിംഗ് സെക്രട്ടറി ജനറലായി നിയമിച്ചു.  പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ അടിയന്തര ജനറൽ അസംബ്ലി യോഗം ചേരണമെന്ന് കെ.എഫ്.എ. ആവശ്യപ്പെട്ടു.

Advertisment