കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കൊല്ലം ജില്ലാ പ്രവാസി സമാജം (കെ.ജെ. പി.എസ്സ്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

New Update
kjps

കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം (കെ.ജെ. പി.എസ്സ്) ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന പരിപാടി കൊല്ലം ജില്ലാ പ്രവാസി സമാജം പ്രസിഡന്റ്  അലക്സ്  പുത്തൂർ അദ്ധ്യക്ഷത വഹിച്ചു.  സംഗമം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ഹംസ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു,   ഇഫ്‌താർ പ്രോഗ്രാം കൺവീനർ അൽ-അമീൻ മീരസാഹിബ് സ്വാഗതം ആശംസിച്ചു.   ഫൈസൽ മഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

Advertisment

 മുഖ്യ അഥിതി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ  മുൻ മാനേജർ ജോൺ തോമസ്,  രക്ഷാധികാരികളായ ജോയ് ജോൺ തുരുത്തിക്കര. ജേക്കബ് ചണ്ണപ്പെട്ട, ലാജി ജേക്കബ്,  ജനറൽ സെക്രട്ടറി ബിനിൽ ടി. ഡി, വനിതാ ചെയർ പേഴ്സൺ രഞ്ജന ബിനിൽ,  കുവൈത്തിലെ സാമൂഹിക സാംസ്കാരിക മേഘലകളിലെ നിരവധി പേർ ആശംസകൾ അറിയിച്ച് സംസാരിച്ചു. ചടങ്ങിൽ  ട്രഷർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി.

kjps1

സമാജം വൈസ് പ്രസിഡന്റ്  അനിൽ കുമാർ, ജോയിന്റ് ട്രഷർ  സലീൽ വർമ്മ, ഓർഗനൈസേഷൻ  സെക്രട്ടറി ലിവിൻ വർഗീസ് , ആർട്സ്  സെക്രട്ടറി ബൈജൂ മിഥുനം, ആക്ടിങ് ഓർഗനൈസേഷൻ സെക്രട്ടറി  രാജൂ വർഗ്ഗീസ് , അബ്ബാസിയ കൺവീനർ ഷാജി സാമുവൽ, മംഗഫ് കൺവീനർ  നൈസാം റാവുത്തർ, സാൽമിയ  കൺവീനർ  അജയ്‌ നായർ, മെഹബുള്ള മുൻ കൺവീനർ  ലാൽജി എബ്രഹാം, സജി കുമാർ പിള്ള, ശശി കർത്ത, സിബി ജോസഫ് , സജിമോൻ തോമസ്, സജിമോൻ ഒ, റിയാസ് അബ്ദുൽ വാഹിദ്തു, അനിശ്രി  ജിത് , ഷംന അൽഅമീൻ വിവിധ യൂണിറ്റ് അംഗങ്ങൾ  തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment