കെ.കെ ഐ.സി മരുപ്രദേശ സന്ദർശനം സംഘടിപ്പിച്ചു

New Update
9963ba0a-d7da-4f2f-a9ee-54b16bc8098e

കുവൈത്ത്: കുവൈത്ത് കേരള ഇസ്‌ലാഹീ സെന്റർ മെഡികെയർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സാൽമി മരുപ്രദേശത്തെ വിവിധ ഫാമുകളിലേക്ക് യാത്ര ചെയ്ത് അവിടെയുണ്ടായിരുന്ന ഇടയന്മാർക്കും ദരിദ്രർക്കുമായി ശീതകാല വസ്ത്രങ്ങളും മരുന്നുകളും മറ്റ് ആവശ്യമായ വസ്തുക്കളും വിതരണം ചെയ്‌തു. 

Advertisment

12 പേരടങ്ങിയ സംഘം 3 ടീമുകളായി വിഭജിച്ച് 19 ഫാമുകൾ സന്ദർശിക്കുകയും 40 തിൽ അധികം ആളുകളെ നേരിൽ കണ്ടുമാണ് വിതരണം നടത്തിയത്.

മരുഭൂമിയുടെ ഏകാന്തതയിൽ ഒട്ടകത്തിനോടും ആടുകളോടും മല്ലിട്ടു ദുരിതത്തിൽ കഴിയുന്നവർക്ക്, ഒരു സാധാരണ കമ്പിളിയോ ഒരു ജാക്കറ്റോ, ഒരു ഭക്ഷ്യകിറ്റോ ലഭിച്ചപ്പോൾ ഉണ്ടായ അവരുടെ സന്തോഷം ഇത്തരം പ്രവർത്തനങ്ങളുടെ പ്രധാന്യം വർദ്ധിക്കുന്നതായി സംഘാടകർ വിലയിരുത്തി. 

സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ്, സോഷ്യൽ വെൽഫെയർ സെക്രട്ടറി  സുബിൻ യൂസുഫ്, ഭാരവാഹികളായ മുഹമ്മദ് അസ്‌ലം കാപ്പാട്, അബ്ദുൽ അസീസ് നരക്കോട്, ഡോക്ട്ടർ യാസിർ, അബ്ദുല്ല കാഞ്ഞങ്ങാട്, സിറാജ് മഹ്ബൂല, ശബീർ കല്ലട, ഷാബിൻ, ഇജാസ്, ജരീർ എന്നിവർ യാത്രയിൽ പങ്കെടുത്തു.

Advertisment