Advertisment

കെ.കെ.ഐ.സി അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

കുവൈത്ത് കേരള ഇസ്ലാഹി സെൻറർ അബ്ബാസിയ അബ്ദുറഹ്മാനിബ്നു ഔഫ് മസ്ജിദിൽ വെച്ച് അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു

New Update
kkic campaign

കുവൈത്ത്:  കുവൈത്ത് കേരള ഇസ്ലാഹി സെൻറർ 'ഇസ്ലാം സമ്പൂർണം, സമാധാനം' എന്ന് ശീർഷകത്തിൽ നടത്തിവരുന്ന 'വെക്കേഷൻ കേമ്പയിൻറെ' ഭാഗമായി അബ്ബാസിയ അബ്ദുറഹ്മാനിബ്നു ഔഫ് മസ്ജിദിൽ വെച്ച് അബ്ബാസിയ ഏരിയ സമ്മേളനം സംഘടിപ്പിച്ചു.

Advertisment

തിന്മയിൽ നിന്നും നന്മയിലേക്കുള്ള യഥാർത്ഥ വഴികാട്ടി ഇസ്ലാം മാത്രമാണെന്നും, വൃത്തിയുള്ള വ്യക്തി ജീവിതം കെട്ടിപ്പടുക്കാവാൻ ദൈവീക സന്ദേശങ്ങൾ കൊണ്ടേ സാധിക്കുകയുള്ളൂവെവെന്നും കെ.കെ.ഐ.സി പ്രബോധകൻ അബ്ദുസ്സലാം സ്വലാഹി ഇസ്ലാമും വ്യക്തി സംസ്കരണവും എന്ന വിഷയം അവതരിപ്പിച്ച് പറഞ്ഞു.

കുവൈത്ത് സന്ദർശനം നടത്തിക്കൊണ്ടിരിക്കുന്ന വിസ്ഡം യൂത്ത് കേന്ദ്ര നിർവാഹക സമിതി അംഗം ശരീഫ് കാര കാരുണ്യവാനായ റബ്ബ് എന്ന വിഷയമവതരിപ്പിച്ച് മുഖ്യ പ്രഭാഷണം നിർവഹിച്ചു. 

നാം അനുഭവിക്കുന്ന അനേകായിരം അനുഗ്രഹങ്ങളുടെ ദാതാവായ അല്ലാഹുവെ അറിഞ്ഞ് സമർപണ ബോധത്തോടെ ജീവിതം നയിക്കണമെന്ന് അദ്ദേഹം ഉൽബോധിപ്പിച്ചു.

 

കെ.കെ.ഐ.സി ആക്ടിംഗ് പ്രസിഡണ്ട് അസ്ലം കാപാട് ഉദ്ഘാടനം നിർവഹിച്ചു. കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ശുക്കൂർ കേമ്പയ്ൻ പ്രോഗ്രാമുകൾ വിശദീകരിച്ചു 

അബ്ബാസിയ ഈസ്റ്റ് യൂനിറ്റ് പ്രസിഡണ്ട് ഹാഫിള് മുഹമ്മദ് അസ്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അബ്ബാസിയ വെസ്റ്റ് യൂനിറ്റ് ജനറൽ സെക്രട്ടറി അസ്ലം ആലപ്പുഴ സ്വാഗതവും ഹസ്സാവി യൂനിറ്റ് പ്രസിഡണ്ട് അബ്ദുറഷീദ് കണ്ണൂർ നന്ദിയും പ്രകാശിപ്പിച്ചു.

Advertisment