കുവൈത്ത്: 'ഇസ്ലാം സമ്പൂർണ്ണം, സമാധാനം' എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻ്ററിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ദ്വൈമാസ ക്യാംപെയ്ൻ സമാപന സമ്മേളനം വെള്ളിയാഴ്ച മസ്ജിദ് അൽ കബീർ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകുന്നേരം 6.30 ന് (മഗ്‌രിബ് നമസ്കാര ശേഷം) നടക്കുന്ന സമാപന സമ്മേളനത്തിൽ സന്ദർശനാർത്ഥം കുവൈത്തിൽ എത്തിച്ചേർന്ന വിസ്ഡം യൂത്ത് സംസ്ഥാന കൗൺസിലറായ
മൗലവി ശരീഫ് കാര ആദർശം അജയ്യമാണ് എന്ന വിഷയത്തിലും, മുഹമ്മദ് അഷ്റഫ്
ഏകരുൽ പുരോഗമനം, ധാർമ്മിക മൂല്യങ്ങളുടെ പൊളിച്ചെഴുത്ത് എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തുന്ന സമ്മേളനത്തിലേക്ക് കുവൈത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.