കെകെഐസി സാൽമിയ, ഫർവാനിയ മദ്രസകൾ അൽ ബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

കെകെഐസി സാൽമിയ, ഫർവാനിയ മദ്രസകൾ അൽ ബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു

New Update
kkic salmiya

കുവൈത്ത്: കുവൈറ്റ്‌ മതകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ കുവൈറ്റ്‌ കേരളാ ഇസ്‌ലാഹീ സെന്റർ വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന സാൽമിയ,  ഫർവാനിയ ഇസ്‌ലാഹീ മദ്രസകൾ ഖുർതുബ ഇഹ്യഉതുറാസ് ഓഡിറ്റോറിയത്തിൽ വെച്ച് അൽബിദായ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു.  

Advertisment

ഫർവാനിയ മദ്രസാ സ്വദ്ർ മുദരിസ് സ്വാലിഹ് സുബൈർ സ്വാഗതം പറഞ്ഞു. ഇസ്‌ലാഹീ സെന്റർ സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്‌ലം കാപ്പാട് ഉദ്ഘാടനം ചെയ്തു. സാൽമിയ മദ്രസാ സ്വദ്ർ  അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് അധ്യക്ഷ പ്രഭാഷണം നടത്തി. 

 സാൽമിയ മദ്രസാ പിടിഎ പ്രസിഡന്റ് ഷഫീഖ് സാഹിബ്,  ഫർവാനിയ മദ്രസാ പിടിഎ പ്രസിഡന്റ് അബ്ദുൽ വാഹിദ് സാഹിബ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.  

1994 മുതൽ പ്രവർത്തനം ആരംഭിച്ച ഇസ്‌ലാഹീ മദ്രസയിലേക്ക് പുതിയ അധ്യയന വർഷത്തിലേക്ക് അനവധി കുട്ടികളാണ് അഡ്മിഷനായി എത്തിയത്.  കുട്ടികൾക്ക് പുസ്തക വിതരണം,  റാങ്ക് ലഭിച്ച കുട്ടികൾക്കുള്ള സമ്മാന വിതരണം എന്നിവ നടന്നു.  സാൽമിയ മദ്രസാ മുൻ സ്വദ്ർ മുദരിസ് മുസ്തഫാ സഖാഫി അൽ കാമിലി ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാന വിതരണം നടത്തി.

Advertisment