കുട്ടി അഹമ്മദ് കുട്ടിയുടെ വിയോഗം; കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മയ്യിത്ത് നിസ്കാരവും അനുശോചന പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെ പേരിൽ മയ്യിത്ത് നിസ്കാരവും അനുശോചന പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

New Update
kkmccmlpm

കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടിയുടെ പേരിൽ മയ്യിത്ത് നിസ്കാരവും അനുശോചന പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

Advertisment

ദജീജ് മെട്രോ ഹാളിൽ നടന്ന യോഗം കുവൈത്ത് കെ.എം.സി.സി സ്റ്റേറ്റ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ നാസർ അൽ മഷ്‌ഹൂർ തങ്ങൾ ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ അജ്മൽ വേങ്ങര അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ്‌ ആക്റ്റിംഗ്‌ സെക്രട്ടറി ഗഫൂർ വയനാട്‌, സ്റ്റേറ്റ്‌ സെക്രട്ടറിമാരായ എഞ്ചിനീയർ മുഷ്താഖ്‌, ഇല്യാസ്‌ വെന്നിയൂർ എന്നിവർ സംസാരിച്ചു.

ജില്ലാ ഭാരവാഹികളായ ഫഹദ്‌ പൂങ്ങാടൻ, ഷമീർ വളാഞ്ചേരി, സലീം നിലമ്പൂർ, മുജീബ്‌ ചേകന്നൂർ, ആബിദ്‌ തങ്ങൾ പെരിന്തൽമണ്ണ, ഇസ്മായീൽ കോട്ടക്കൽ ജില്ലയിൽ നിന്നുള്ള മണ്ഡലം ഭാരവാഹികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

 മയ്യിത്ത്‌ നിസ്കാരത്തിനും പ്രാർത്ഥനക്കും സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ നേതൃത്വം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഹംസ ഹാജി കരിങ്കപ്പാറ സ്വാഗതവും ട്രഷറർ ഫിയാസ് പുകയൂർ നന്ദിയും പറഞ്ഞു.

Advertisment