/sathyam/media/media_files/2025/10/31/e0bed58f-8a17-4225-9584-6f5ce7522152-2025-10-31-19-04-38.jpg)
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി ജില്ലാ സമ്മേളന പ്രചാരണാർത്ഥം ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സാധാരണ പ്രവാസികൾക്ക് സമാശ്വാസമായി.
ഫർവാനിയ ബദ്ർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് മണ്ഡലം പ്രസിഡന്റ് അസീസ് തളങ്കരയുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രവാസി ആരോഗ്യ പരിപാലനം സംബന്ധിച്ച് ഡോ: ശ്രീജിത്ത് കിഷോർ ബോധവത്കരണം നടത്തി. കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, സഹ ഭാരവാഹികളായ അബ്ദുള്ള കടവത്ത്, കബീർ തളങ്കര, സുഹൈൽ ബല്ല, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കെക്കാട്, മണ്ഡലം ട്രഷറർ അഹമ്മദ് ബേവിഞ്ച, ഭാരവാഹികളായ ഉസ്മാൻ അബ്ദുള്ള, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് ഹാരിസ് മുട്ടുന്തല, ഉദുമ മണ്ഡലം ട്രഷറർ അഷ്‌റഫ് കോളിയടുക്കം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കുത്തുബുദ്ധീൻ, ഫാറൂഖ് തെക്കേക്കാട്, അഷ്‌റഫ് സി.പി,റ ഹീം ചെർക്കളം, നിയാസ് തളങ്കര, ഷൗക്കത്ത് കോപ്പ, ഉമ്മർ ഉപ്പള, മുഹമ്മദ് അലി ബദരിയ, ശുഹൈബ് ഷെയ്ഖ്, യൂസുഫ് ആദൂർ ക്യാമ്പിന് നേതൃത്വം നൽകി.
2026 ജനുവരി മുപ്പത്തിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാക്കളായ കെ.എം. ഷാജി, മാഹിൻ ഹാജി കല്ലട്ര, എ.അബ്ദുൽ റഹ്‌മാൻ, പി. എം.മുനീർ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., ഏ.കെ.എം. അഷ്‌റഫ് എം.എൽ.എ. സംബന്ധിക്കും. കുവൈത്ത് കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് പള്ളിക്കാൽ സ്വാഗതവും, മെഡിക്കൽ ക്യാമ്പ് കൺവീനർ ആഷിഫ് മാമു നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us