Advertisment

കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ കലാമത്സര മേള: പ്രോജ്ജ്വലക്ക് അരങ്ങൊരുങ്ങുന്നു

അബ്ബാസിയ യൂണൈറ്റഡ് ഇന്റർനാഷൽ  ഇന്ത്യൻ സ്കൂളിൽ മെയ്‌  10 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ രാത്രി 8:00 മണിവരെ  വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ 17  ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകളായാണ് മത്സരങ്ങൾ  ക്രമീകരിച്ചിരിക്കുന്നത്

New Update
kmrm5

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കലാമത്സര മേളയായ നാലാമത്  പ്രോജ്ജ്വല മത്സരങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. അബ്ബാസിയ യൂണൈറ്റഡ് ഇന്റർനാഷൽ 

ഇന്ത്യൻ സ്കൂളിൽ മെയ്‌  10 വെള്ളിയാഴ്ച രാവിലെ 8:00 മുതൽ രാത്രി 8:00 മണിവരെ  വ്യക്തിഗത, ഗ്രൂപ്പ് അടിസ്ഥാനത്തിൽ 17  ഇനങ്ങളിൽ അഞ്ചു ഗ്രൂപ്പുകളായാണ് മത്സരങ്ങൾ  ക്രമീകരിച്ചിരിക്കുന്നത്.

Advertisment

kmrm6

പോസ്റ്റർ പ്രകാശനം കുവൈറ്റ് മെത്രാനും , അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യ അദ്ധ്യക്ഷനുമായ മോൺസിഞ്ഞോർ ആൽദോ ബരാർദി  കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ - കത്തീഡ്രൽ ദേവാലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ  നിർവ്വഹിച്ചു. 

കെ. എം.ആർ.എം ആത്മീയ പിതാവ് ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, പ്രസിഡന്റ്‌ ബാബുജി ബത്തേരി, ജനറൽ സെക്രട്ടറി ബിനു കെ ജോൺ, ട്രഷറർ റാണ വർഗീസ്, സെൻട്രൽ മാനേജിങ്ങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisment