റവ. ഡോ. തോമസ് കാഞ്ഞിരമുകളിലിന്റെ 34-ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു

റവ. ഡോ. തോമസ് കാഞ്ഞിരമുകളിലിന്റെ 34-ാം പൗരോഹിത്യ വാർഷികം ആഘോഷിച്ചു

New Update
paurihitya akosham

കുവൈത്ത് സിറ്റി:  കുവൈത്ത് മലങ്കര റീത്തു മൂവ്മെന്റിന്റെ  ആല്മീയ ഉപദേഷ്ട്ടാവ് റവ.ഡോ. തോമസ് കാഞ്ഞിരമുകളിലെന്റെ 34-ാം പൗരോഹിത്യ വാർഷികം മലങ്കര കത്തോലിക്കാ സഭയുടെ തലവന്‍  ബസേലിയോസ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവായുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു.

Advertisment

കെ.എം.ആർ.എം പേൾ ജൂബിലി, വിളവോത്സവ സമാപന വേദയിൽ കേക്ക് മുറിച്ചു മധുരം പങ്കു വച്ചുകൊണ്ട് ബാവാ വാർഷികാഘോഷത്തിന്റെ എല്ലാ ആശംസകളും നേര്‍ന്നു.

മലങ്കര കത്തോലിക്കാ സഭ ജി.സി.സി കോർഡിനേറ്റർ കോർ എപിസ്കോപ്പോ റവ. ജോൺ തുണ്ടിയത്ത്‌, സന്ദര്‍ശനാര്‍ത്ഥം കുവൈത്തിൽ എത്തിയ റവ. ഡോ. ടൈറ്റസ് ജോൺ ചേരാവള്ളിൽ ഓ. ഐ .സി ,  റവ.ഫാ. സേവേറിയോസ് തോമസ്, കെ.എം.ആർ.എം പ്രസിഡെന്റ് ബാബുജി ബത്തേരി, ജനറൽ സെക്രെട്ടറി ബിനു കെ. ജോൺ, ട്രഷറർ റാണ വര്‍ഗീസ്‌, അഡ്വൈസറി ബോർഡ് ചെയര്‍മാന്‍ ജോജിമോൻ തോമസ് എന്നിവർ  ആശംസകൾ നേർന്നു സംസാരിച്ചു.

Advertisment