Advertisment

ജേക്കബ്‌ കെ. ചാക്കോയ്ക്ക്‌ യാത്രയയപ്പ്‌ നൽകി കോന്നി നിവാസി സംഗമം

കോന്നി നിവാസി സംഗമത്തിന്റെ സജീവ പ്രവർത്തകനായ കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ്‌ കെ. ചാക്കോയ്ക്ക്‌ യാത്രയയപ്പ്‌ നൽകി

New Update
jacob k chacko

കുവൈറ്റ്‌ : കോന്നി നിവാസി സംഗമത്തിന്റെ സജീവ പ്രവർത്തകനായ കോന്നി വെള്ളപ്പാറ സ്വദേശി ജേക്കബ്‌ കെ. ചാക്കോയ്ക്ക്‌ യാത്രയയപ്പ്‌ നൽകി. 

Advertisment

കഴിഞ്ഞ 27 വർഷക്കാലത്തെ കുവൈറ്റിലെ ഔദ്യോഗിക ജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന അദ്ദേഹം സംഘടനയ്ക്ക്‌ നൽകിയതായ എല്ലാവിധ സഹായ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തികൊണ്ട്‌ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

കോന്നി നിവാസി സംഗമം പ്രസിഡണ്ട്‌ ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സജീവ്‌ സ്വാഗതവും, തോമസ്‌ ജോൺ ആശംസയും അർപ്പിച്ചു. ചടങ്ങിൽ ബിജിമോൻ, അനിൽകുമാർ, ജിജി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

Advertisment