തണുപ്പുള്ള മരുഭൂമിയിൽ ഒരു കൈത്താങ്ങായി കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ കുവൈറ്റ്

New Update
_03A4114

കുവൈറ്റ്: കടുത്ത തണുപ്പിനെ അതിജീവിക്കാൻ മരുഭൂമിയിൽ താമസിക്കുന്നവർക്ക് കൈത്താങ്ങായി കോട്ടയം ഡിസ്ട്രിക്റ്റ് പ്രവാസി അസോസിയേഷൻ കുവൈറ്റ് (KODPAK) “Desert Kit Distribution 2026” എന്ന സാമൂഹിക സേവന പരിപാടി സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രതിനിധികൾ നേരിട്ട് എത്തി തണുപ്പിനെ പ്രതിരോധിക്കാൻ ആവശ്യമായ വസ്ത്രങ്ങളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു.

Advertisment

സ്നേഹവും കരുതലും പങ്കുവെച്ച ഈ മനുഷ്യസ്‌നേഹ പ്രവർത്തനത്തിന് സഹായം നൽകിയ എല്ലാ സഹോദരങ്ങൾക്കും നന്ദി അറിയിക്കുന്നതായി അസോസിയേഷൻ നേതൃത്വം അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള സേവന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകാൻ ഓരോരുത്തർക്കും സാധിക്കട്ടെയെന്നും അവർ ആശംസിച്ചു.

ഡെസർട്ട് കിറ്റ് വിതരണ പരിപാടിക്ക് KODPAK പ്രസിഡന്റ് നിജിൻ മൂലയിൽ, ജനറൽ സെക്രട്ടറി ജിത്തു തോമസ്, ജോയിന്റ് ട്രഷറർ ജോസഫ് കെ. ജെ, വനിതാ ചെയർപേഴ്സൺ സോണൽ ബിനു, ജോയിന്റ് വനിതാ ചെയർപേഴ്സൺ ഷിഫ ഷെജിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രവീൺ കുമാർ എന്നിവർ നേതൃത്വം നൽകി. അഡ്വൈസറി അംഗങ്ങളായ Dr. റെജി തോമസ്, നിധി സുനീഷ്, സെനി നിജിൻ, ഏരിയ കോ-ഓർഡിനേറ്റർ നിവാസ് ഹംസ, മീഡിയ കൺവീനർ ബിനു യേശുദാസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുജിത് ജോർജ്, ഹരി കൃഷ്ണൻ, ദീപു സി.ജി, സൗമ്യ തോമസ് എന്നിവരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക ഉത്തരവാദിത്തവും വ്യക്തമാക്കുന്ന ഈ സേവന പ്രവർത്തനം ഏറെ പ്രശംസനീയമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisment