വയനാട് ദുരന്തം: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു

വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്തും പങ്കാളികൾ ആകും

New Update
kozhikode district association kuwait

കുവൈറ്റ്‌ സിറ്റി : വയനാട് പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പദ്ധതിയിൽ കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്തും പങ്കാളികൾ ആകും. പുനരധിവാസത്തിനായി അസോസിയേഷന്‍ രണ്ട് ലക്ഷം രൂപയുടെ സഹായം നല്‍കും.

Advertisment

ദുരന്തവുമായി ബന്ധപ്പെട്ട് പ്രത്യേകം വിളിച്ചു ചേർത്ത എക്സിക്യൂട്ടീവ് യോഗത്തിൽ ആണ് തീരുമാനം കൈക്കൊണ്ടത്.  പുനരധിവാസ പദ്ധതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം ആയിരിക്കും നടപടി സ്വീകരിക്കുകയെന്ന് സംഘടന ഭാരവാഹികൾ പത്ര കുറിപ്പിലൂടെ അറിയിച്ചു.

Advertisment