/sathyam/media/media_files/2024/10/20/4iRsi1PULRICZ45fYmMB.jpg)
കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈത്ത് ഓണം ഈദ് ആഘോഷം സംഘടിപ്പിച്ചു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന പരിപാടി മാംഗോ ഹൈപ്പർ ചെയർമാൻ & സിഇഒ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് നജീബ് പിവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.
മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സിഇഒ മുഹമ്മദ് അലി വിപി, മലബാർ ഗോൾഡ് & ഡയമൻഡ്‌സ് സോണൽ ഹെഡ് അഫ്സൽ ഖാൻ, അസോസിയേഷൻ രക്ഷധികാരികൾ ആയ ഹമീദ് കേളോത്ത്, രാഗേഷ് പറമ്പത്ത്, സിറാജ് എരഞ്ഞിക്കൽ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്‌റഫ്, രേഖ ടിഎസ്, ട്രഷറർ മിസ്ന ഫൈസൽ എന്നിവർ സംസാരിച്ചു.
/sathyam/media/media_files/2024/10/20/cfCkKtOzBp2XzAYTsObk.jpg)
കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിന്ന് ഹബീബുള്ള മുറ്റിച്ചൂർ, ഹാരിസ് വള്ളിയോത്ത്, ഇബ്രാഹിം പിവി, സന്തോഷ് പുനത്തിൽ, ബഷീർ ബാത്ത, അസീസ് തിക്കോടി, അസോസിയേഷൻ ഭാരവാഹികളായ ഷാഫി കൊല്ലം, ഫൈസൽ കെ, ഷാഹുൽ ബേപ്പൂർ, മജീദ് എംകെ, ഹനീഫ് സി, ഷംനാസ്, അസ്‌ലം ടി.വി, താഹ കെ.വി, സിദ്ദീഖ് കൊടുവള്ളി മുജീബ് എം, അഫ്സൽ സി എന്നിവർ സന്നിഹിതരായി.
ചടങ്ങിൽ 10, 12, ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച അസോസിയേഷൻ അംഗങ്ങളുടെ മക്കളായ ഷസ ഷബീർ, ശിവപ്രിയ.സി.ടി, ആരവ് റോഷിത്ത്, റിഥിക റിജേഷ്, അശ്രിഫ, ആവണി ലാലു, ശലഭ പ്രിയേഷ്, ഹാമദ് ഹനീഫ്, അമീന നൗറിൻ നൗഫൽ, സിയ സുഹറ നെല്ലിയോത്ത് എന്നിവരെ വേദിയിൽ ആദരിച്ചു.
/sathyam/media/media_files/2024/10/20/pah188OzX1PY3l8lojqc.jpg)
വയനാട്ടിലെയും വിലങ്ങാട്ടെയും പ്രകൃതി ദുരന്തത്തിനു അനുശോചനം അർപ്പിച്ച് ഒരു മിനുട്ട് മൗനം ആചരിച്ചു കൊണ്ട് തുടങ്ങിയ പരിപാടിക്ക് ജനറൽ കൺവീനർ നിജാസ് കാസിം സ്വാഗതവും ട്രഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
അസോസിയേഷൻ മഹിളാവേദിയിലെയും ബാലവേദിയിലെയും അംഗങ്ങളുടെ കലാപരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും പരിപാടിയുടെ മാറ്റ് കൂട്ടി.
/sathyam/media/media_files/2024/10/20/d1dWS7P2gOqy9NdN7Xz2.jpg)
മുസ്തഫ മൈത്രി, ഷാജി കെ.വി, നജീബ് ടി.കെ, മൻസൂർ മുണ്ടോത്ത്, സജിത്ത് കുമാർ, ഷിജു കാട്ടിപ്പാറ റഷീദ് ഉള്ളിയേരി, ലാലു, അജിത്ത് കുമാർ ബിജു, ജിനു മക്കട, ഷിഗ്ന പ്രസൂൺ, ഫിനു ജാവേദ്, അമ്പിളി രാഗേഷ്, സഫൈജ നിയാസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us